പരമ്പരാഗത രോഗങ്ങള്‍ പരിഹാരയോഗ്യമല്ലെന്ന് ഒരു ധാരണ നിലവിലുണ്ട്. 'ഹോ, രക്തസമ്മര്‍ദ്ദമുണ്ട്. പറഞ്ഞിട്ടെന്താ, അച്ഛനും ഉണ്ടായിരുന്നു. പിന്നെ എന്‍റെ കാര്യം പറയാനുണ്ടോ?' എന്ന് പലരും പറയുന്നതും കേള്‍ക്കാറുണ്ട്.

എന്നാല്‍ ബഹുമുഖകാരണങ്ങളാല്‍ സംഭവിക്കാവുന്ന ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്തമ, അര്‍ബുദം, അമിതവണ്ണം, ബുദ്ധിമാന്ദ്യം എന്നിവയെക്കുറിച്ചെല്ലാം വൈദ്യശാസ്ത്രത്തിന്‍റെ വീക്ഷണം മറ്റൊന്നാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ അഭിപ്രായത്തില്‍ പുതിയ കാലത്തിന്‍റെ ജീവിത ശൈലികള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയ അനേകം ഘടകങ്ങളുടെ ഭാഗമായി, ഒരാള്‍ക്ക് പാരമ്പര്യ രോഗങ്ങള്‍ എത്രത്തോളം വന്നുചേരാമെന്ന് നിര്‍ണ്ണയിക്കുക ഏറെക്കൂറെ ദുഷ്‌കരമായിരിക്കുകയാണ്.

സമീപകാലത്ത് ഡല്‍ഹിയില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയില്‍, സൂപ്പര്‍ റെലിഗര്‍ ലബോറട്രീസ് സി.ഇ.ഒ. ഡോ. സഞ്ജീവ് ചൗധരിയുമായി സദ്ഗുരു ഒരു സംഭാഷണം നടത്തിയിരുന്നു. 'പൈതൃക രോഗങ്ങള്‍ യോഗപാരമ്പര്യത്തിന്‍റെ കാഴ്ചപ്പാടില്‍ എന്നതായിരുന്നു വിഷയം. അതിലെ ചില പ്രസക്ത ഭാഗങ്ങളാണിത്. മുഴുവന്‍ സംഭാഷണവും ലഭിക്കുവാനായി യൂട്യൂബ് കാണാവുന്നതാണ്.

ജനിതക ഘടനകള്‍ കേവലം ചില വിവരങ്ങളുടെ ഒരു ശൃഖല മാത്രമാണ് എന്നാണ് എനിക്കു പറയാനുള്ളത്.

സദ്ഗുരു: ആരോഗ്യത്തിനായുള്ള ഒരു ഉപാധിയാണ് ശരീരം. എന്നാല്‍, ചില ജനിതക ഘടകങ്ങളെ ആശ്രയിച്ചാണ് അതൊക്കെ നിലനില്‍ക്കുകയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞേക്കാം. ജനിതക ഘടനകള്‍ കേവലം ചില വിവരങ്ങളുടെ ഒരു ശൃഖല മാത്രമാണ് എന്നാണ് എനിക്കു പറയാനുള്ളത്. ഈ വിവരങ്ങള്‍ നമ്മുടെ ഗുണത്തിനായി ഉപയോഗിക്കാം അല്ലെങ്കില്‍ പഴയപടി തുടര്‍ന്ന് അവഗണിക്കുകയുമാവാം. ഇവ നമ്മെ ദൃഡപ്പെടുത്തുകയാണോ ദുര്‍ബ്ബലരാക്കുകയാണോ എന്നത്, നമ്മള്‍ അതിനെ ഉപയോഗപ്പെടുത്തുന്ന രീതി അനുസരിച്ചായിരിക്കും.

നമ്മുടെ ശരീരങ്ങളില്‍ നിലവിലുള്ള വിവരങ്ങള്‍ എന്തു തന്നെയായാലും അവ നമ്മെ ചങ്ങലയില്‍ തളയ്ക്കുന്നതല്ല. അങ്ങനെ ആയിരുന്നെങ്കില്‍ നമ്മുടെ ഈ ജീവിതം ഒരു സാധ്യതയായി മുന്നോട്ട് വരില്ലായിരുന്നു. ശരീരത്തില്‍ എല്ലാ വിവരങ്ങളും ഉണ്ട്. എന്‍റെ മുതു-മുതു-മുത്തച്ഛന് ഈ അസുഖമുണ്ടായിരുന്നു. ശരീരത്തില്‍ ഇവ്വിധമുള്ള കാര്യങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട് എന്ന് കരുതി അതേ അസുഖം എനിക്കുണ്ടാകണമെന്നില്ല. അന്നു ചെയ്ത അതേ തെറ്റ് ഞാനും ആവര്‍ത്തിക്കുകയാണെങ്കില്‍ ഒരു പക്ഷേ വന്നേക്കാം. എന്‍റെ പിന്‍ഗാമികള്‍ക്ക് ഇപ്രകാരമുള്ള അസുഖങ്ങള്‍ ഉണ്ടായിരുന്നു എന്ന അറിവ് നിലവില്‍ നമ്മുടെ ശരീരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അതുവരെ എങ്ങനെ സ്വയം സംരക്ഷിക്കണം എന്ന മുന്‍കരുതലിനും സാധ്യതയുണ്ട്.

50-ാം വയസ്സില്‍ നിങ്ങള്‍ക്ക് ഹൃദയാഘാതം വരുന്നുണ്ടെങ്കില്‍ 30-35 വയസ്സില്‍ തന്നെ നിങ്ങളുടെ ശരീരം അതിനെക്കുറിച്ച് നിങ്ങളോട് പറയുന്നുണ്ടാവും. സൂചനകള്‍ തരുന്നുണ്ടാവും. നിങ്ങള്‍ അത് ശ്രദ്ധിക്കാറുണ്ടോ എന്നതാണ് വിഷയം.

അടുത്ത 5 വര്‍ഷത്തിനുളളില്‍ ഒരാള്‍ക്ക് എന്തൊക്കെ രോഗങ്ങള്‍ വരാം എന്ന് ആളിനെ പരിശോധിച്ചാല്‍ എനിക്ക് പറയാന്‍ സാധിക്കും. പക്ഷേ ഞാന്‍ അതു ചെയ്യില്ല. അതിനേക്കാള്‍ പ്രധാനപ്പെട്ട ചിലത് നിറവേറ്റാനുണ്ട്. എന്നെ സംബന്ധിച്ച് വരുന്ന 5 വര്‍ഷക്കാലയളവില്‍ നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നതാണ് മുഖ്യം, അല്ലാതെ അത്രയം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാളുടെ ആരോഗ്യം എങ്ങനെയിരിക്കും എന്നതല്ല. നിങ്ങളുടെം ശരീരം അതിനെക്കുറിച്ചൊക്കെ ഇപ്പഴേ ചര്‍ച്ച ചെയ്യുന്നുണ്ട്. 50-ാം വയസ്സില്‍ നിങ്ങള്‍ക്ക് ഹൃദയാഘാതം വരുന്നുണ്ടെങ്കില്‍ 30-35 വയസ്സില്‍ തന്നെ നിങ്ങളുടെ ശരീരം അതിനെക്കുറിച്ച് നിങ്ങളോട് പറയുന്നുണ്ടാവും. സൂചനകള്‍ തരുന്നുണ്ടാവും. നിങ്ങള്‍ അത് ശ്രദ്ധിക്കാറുണ്ടോ എന്നതാണ് വിഷയം.

ഹൃദയാഘാതം വരുന്നതിന് ഒരു വര്‍ഷം മുമ്പേ അത് പ്രവചിക്കാനുള്ള ക്ഷമത വൈദ്യശാസ്ത്രത്തിന് ഇന്നുണ്ട്. ഒരു ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് സാധ്യമല്ലായിരുന്നു. നിരന്തരമായ നിരീക്ഷണത്തിന്‍റെ ഫലമായി പ്രവചനത്തിന്‍റെ കാലദൈര്‍ഘ്യവും വര്‍ദ്ധിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും നിങ്ങളുടെ ശാരീരിക രോഗങ്ങളെ നിരീക്ഷിച്ച് കണ്ടെത്തുന്നത് യന്ത്രങ്ങളും ഉപകരണങ്ങളുമാണ്. നിങ്ങള്‍ തന്നെയല്ല എന്നതാണ് പ്രശ്‌നം. ഉപകരണത്തെ ഒന്ന് കൂടി ശക്തിപ്പെടുത്തിയാല്‍ അതിന്‍റെ നിരീക്ഷണ ക്ഷമതയും വര്‍ദ്ധിക്കും. അതിന് നിരന്തരമായ പരിശ്രമവും, ഏകാന്തതയും അര്‍പ്പണവും വേണം. കഷ്ടകാലത്തിന് അത്തരം സമര്‍പ്പണത്തിന് പഞ്ഞമുള്ള കാലമാണ്. ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ നാം നടത്തുന്ന അതേ തോതില്‍ ആത്മനിരീക്ഷണം നടത്തിയിരുന്നെങ്കില്‍ അനാരോഗ്യം എന്ന ചിന്തയേ മനസ്സിലുണ്ടാവുകയില്ലായിരുന്നു. അനാരോഗ്യം ഒരിക്കലും നിങ്ങള്‍ക്കു സംഭവിക്കില്ല.