सद्गुरु

അടിസ്ഥാനപരമായി 'ഹെൽത് 'ആരോഗ്യം എന്ന വാക്ക് 'ഹോൾ' - പൂർണ്ണമായത് എന്ന വാക്കിൽ നിന്നും വന്നതാണ്. സുഖമായിരിക്കുന്നു എന്ന തോന്നൽ കാണിക്കുന്നത് നമുക്ക് ഉള്ളിൽ ഒരു പൂർണത അനുഭവപ്പെടുന്നുണ്ട് എന്നാണ്.

വൈദ്യ ശാസ്ത്രത്തിന്റെ ദൃഷ്ടിയിൽ നമുക്ക് അസുഖങ്ങളൊന്നും ഇല്ല എന്നുണ്ടെങ്കിൽ നമുക്ക് ആരോഗ്യമുണ്ട് എന്ന അര്‍ത്ഥം ഇല്ല. ശാരീരികമായും, മാനസികമായും, ആത്മീയമായും ഒരു പൂർണ്ണ മനുഷ്യൻ എന്ന തോന്നൽ ഉണ്ടെങ്കിൽ അപ്പോഴാണ് നാം ആരോഗ്യവാനാണ് എന്ന് പറയുവാൻ സാധിക്കുക. വൈദ്യ ശാസ്ത്ര പ്രകാരം ആരോഗ്യവാന്മാരായ പലരും വാസ്തവത്തിൽ അങ്ങിനെയല്ല. എന്തെന്നാൽ അവർക്ക് ഉള്ളിൽ സൗഖ്യം അനുഭവപ്പെടുന്നില്ല.

ഈ പൂർണതയും, അദ്വൈതഭാവവും അനുഭവപ്പെടണമെങ്കിൽ , നമ്മുടെ ശരീരം, മനസ്സ്, അതിനു രണ്ടിനും ഉപരിയായി, നമ്മുടെ ഊർജ്ജം ഒരു പ്രത്യേക ശക്തിയിൽ നമുക്കുള്ളിൽ പ്രവർത്തിക്കണം. വൈദ്യശാസ്ത്രപരമായി നോക്കുമ്പോൾ ഒരു വ്യക്തി ശാരീരികമായി ആരോഗ്യവാനായിരിക്കും. പക്ഷെ അയാൾ ഉന്മേഷവാനായിരിക്കുകയില്ല. അതിനാൽ ജീവിതത്തിൽ ബാഹ്യവും ആന്തരികവുമായ കാര്യങ്ങൾ വേണ്ടത് പോലെ നടക്കാത്തതെന്തെന്നു അവർ അത്ഭുതപ്പെടുന്നുണ്ടാകും. ഇതിനർത്ഥം അയാൾ തന്റെ ഊർജ്ജത്തിന്റെ സൗഖ്യത്തെ പരിപാലിക്കുന്നില്ല എന്നാണ്.

ആരോഗ്യകാര്യങ്ങളിൽ ഒരു മനുഷ്യനും പൂർണമായും ശരിയായ സാഹചര്യങ്ങളിലാണ് ജീവിക്കുന്നത് എന്ന് പറയുവാൻ സാധിക്കുകയിയല്ല. ജീവിതത്തിൽ നാം അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ, നാം കഴിക്കുന്ന ഭക്ഷണം, നാം ശ്വസിക്കുന്ന വായു, കുടിക്കുന്ന ജലം ഇവയെല്ലാം നമ്മെ പല വിധത്തിൽ ബാധിക്കുന്നുണ്ട്. നാം എത്ര കൂടുതൽ പ്രവൃത്തികളിൽ ഏർപ്പെടുന്നുവോ, അത്രത്തോളം നമ്മുടെ ശരീരത്തിന്റെ രാസഘടനയെ ബാധിക്കുകയും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. എന്നാൽ നമ്മുടെ ഊർജ്ജം ശരിയായ വിധത്തിൽ നിലനിർത്തുകയും പ്രവൃത്തിപ്പിക്കുകയും ചെയ്‌താൽ ഇവയ്ക്കൊന്നും അത്രമാത്രം വിപരീതഫലം ഉണ്ടായിരിക്കുകയില്ല.


യോഗയിൽ ആരോഗ്യം എന്ന് പറയുമ്പോൾ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരീരത്തിനെയോ, മനസ്സിനെയോ അല്ല. ഞാൻ ഊർജത്തെ മാത്രമേ കണക്കിലെടുക്കുന്നുള്ളു. നിങ്ങളുടെ ഊർജ്ജശരീരം സന്തുലിതമായെങ്കിൽ, പൂർണമായി സജ്ജമായെങ്കിൽ, നിങ്ങളുടെ ഭൗതിക ശരീരവും മനസ്സും ആരോഗ്യമുള്ളതായിരിക്കും.

വൈദ്യശാസ്ത്രം സദാ രോഗത്തെ കുറിച്ചുള്ള പഠനങ്ങളിൽ വ്യാപൃതമാണ്. എന്റെ അഭിപ്രായത്തിൽ അവർ ആരോഗ്യത്തെ കുറിച്ച് പഠിക്കണം, എന്തെന്നാൽ മനുഷ്യസ്വഭാവം എന്നും ഇങ്ങിനെയായിരുന്നു: പ്രശ്നം എവിടെയാണോ അവിടെയാണ് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇപ്പോൾ നിങ്ങള്‍ക്ക് ഒരസുഖമുണ്ട്, അതുകൊണ്ട് നിങ്ങൾ അതിൽ ശ്രദ്ധിക്കുന്നു. ഇത് വളരെ പ്രാഥമികമായ ചിന്താഗതിയും പ്രവൃത്തിയുമാണ്. പക്ഷെ ദൗര്‍ഭാഗ്യവശാൽ അങ്ങിനെയാണ് ലോകം ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രശ്നമുള്ളപ്പോൾ അതിനെ കുറിച്ച് ശ്രദ്ധിക്കും; ഇല്ലെങ്കിൽ ശ്രദ്ധിക്കുകയില്ല.

യോഗയിൽ ആരോഗ്യം എന്ന് പറയുമ്പോൾ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരീരത്തിനെയോ, മനസ്സിനെയോ അല്ല. ഞാൻ ഊർജത്തെ മാത്രമേ കണക്കിലെടുക്കുന്നുള്ളു. നിങ്ങളുടെ ഊർജ്ജശരീരം സന്തുലിതമായെങ്കിൽ, പൂർണമായി സജ്ജമായെങ്കിൽ, നിങ്ങളുടെ ഭൗതിക ശരീരവും മനസ്സും ആരോഗ്യമുള്ളതായിരിക്കും. അതിൽ യാതൊരു സംശയവും ഇല്ല. ഊർജ്ജശരീരത്തെ പൂർണമായി സജ്ജമാക്കുന്നതിന് എന്തെങ്കിലും തരത്തിലുള്ള ചികിത്സയോ മറ്റോ ഇല്ല. നിങ്ങളുടെ ഊർജ്ജത്തിന്റെ പ്രഭവസ്ഥാനത്ത് അതിനെ ശരിയായവിധത്തിൽ സജ്ജമാക്കണം: ഇതിനായി നിങ്ങളുടെ ശരീരവും മനസ്സും സ്വാഭാവികമായി സൗഖ്യത്തിൽ നിലനിർത്തുന്ന അടിസ്ഥാനപരമായ ഒരു യോഗചര്യ പരിശീലിക്കണം.

ഊർജ്ജം അടിസ്ഥാനമൂല്യം

ജീവിതത്തിൽ നിങ്ങൾ കടന്നുപോകുന്ന ശാരീരികവും മാനസികവുമായ എല്ലാ സന്ദര്‍ഭങ്ങൾക്കും അടിസ്ഥാനപരമായുള്ള ഒരു ഊർജത്തിന്റെ മൂല്യമുണ്ട്. ഇത് ഒരു രാസപ്രക്രിയയുടെ രൂപത്തിലും പ്രത്യക്ഷപ്പെടുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ഇന്നത്തെ അലോപ്പതി മരുന്നുകൾ രാസ വസ്തുക്കൾ മാത്രമാണ്. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഓരോ പ്രശ്നത്തിനും നിങ്ങൾ ഓരോ മരുന്ന് - രാസവസ്തു - കഴിക്കുന്നു. എന്നിട്ട് ഏതെങ്കിലും തരത്തിലുള്ള സമതുലനം പ്രതീക്ഷിക്കുന്നു. ഏതെങ്കിലും ഒരു അവസ്ഥ കൂട്ടുവാനോ മറ്റൊന്ന് കുറക്കുവാനോ ഏതെങ്കിലും രാസവസ്തു ഉപയോഗിക്കുകയാണെങ്കിൽ അതിനൊരു പാർശ്വഫലം ഉണ്ടാകാതെ തരമില്ല. ഈ പാർശ്വഫലത്തിന് ഒരു മറുമരുന്നുണ്ട്. ഈ മറുമരുന്നിനുവേണ്ടി വേറൊരു മറുമരുന്ന് കഴിക്കേണ്ടി വരും. ഇത് അവസാനമില്ലാത്ത ഒരു ചങ്ങല പോലെയാണ്. രാസപരമായി നിങ്ങൾക്കുള്ളിൽ എന്ത് സംഭവിക്കുന്നുവോ അത് നിങ്ങളുടെ ഊർജ്ജത്തിന്റെ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കും. ഒരു വ്യക്തിയിൽ അമ്ലരസം കൂടുതലാണെങ്കിൽ അയാൾക്ക് ക്ഷാരഗുണമുള്ള മരുന്ന് കൊടുക്കും. പക്ഷെ അവനിൽ അമ്ലരസം കൂട്ടുവാനുള്ള കാരണം എന്താണ്? അവന്റെ ശരീരം, മനസ്സ്, എന്നിവയുടെ, പ്രത്യേകിച്ച് അവന്റെ ഊർജത്തിന്റെ പ്രത്യേക പ്രവർത്തനം മൂലമാണ് ഇത് സംഭവിക്കുന്നത്.


ശരീരത്തിന് മരുന്നിന്റെ ആവശ്യമില്ല; രോഗത്തിന് മാത്രമേ അതിന്റെ ആവശ്യമുള്ളു. അതുകൊണ്ട് വിട്ടുമാറാത്ത രോഗങ്ങളാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ അലോപ്പതി തിരഞ്ഞെടുക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. അത്യാസന്ന നിലയിലാണെങ്കിൽ അലോപ്പതി തന്നെയാണ് ഏറ്റവും നല്ലത്.

അതുകൊണ്ട് നിങ്ങൾക്കുള്ള അസുഖത്തിനനുസരിച്ച് ചികിത്സ നൽകണം. നിങ്ങൾക്ക് പകർച്ചവ്യാധി പിടിപെട്ടിട്ടുണ്ടെങ്കിൽ അലോപ്പതിയാണ് ഏറ്റവും നല്ലത്. വൈദ്യശാസ്ത്രത്തിന്റെ പുരോഗതിമൂലം നമുക്ക് പലേ പകർച്ചവ്യാധികളെയും ഇല്ലാതാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് വരാവുന്ന എല്ലാ പകർച്ചവ്യാധികൾക്കും പരിഹാരങ്ങളുമുണ്ട്. പക്ഷെ മനുഷ്യർ സ്വയം സൃഷ്ടിക്കുന്ന അസുഖങ്ങളെ നോക്കു - പ്രമേഹം, രക്തസമ്മർദം, ചെന്നിക്കുത്ത് എന്ന് തുടങ്ങി മനുഷ്യൻ തനിക്കുള്ളിൽ നിന്നും സൃഷ്ടിക്കുന്ന അസുഖങ്ങൾ. ഇന്ന് പല തരത്തിലുള്ള വിദഗ്ദ്ധരുണ്ട്. ഇത് പോലുള്ള വിട്ടു മാറാത്ത അസുഖങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ വളരെയധികം പണവും സമയവും ചെലവാക്കേണ്ടി വരുന്നുണ്ട്. വൈദ്യ ശാസ്ത്രം ഒരു പ്രതിവിധി നിര്ദേശിക്കുന്നില്ല; അത് അസുഖത്തെ കൈകാര്യം ചെയ്യാമെന്നേ പറയുന്നുള്ളു. മനുഷ്യരെ ഈ രോഗങ്ങളിൽ നിന്നും വിമുക്തരാക്കാമെന്നു അവർ പറയുന്നില്ല.

ശരീരത്തിന് മരുന്നിന്റെ ആവശ്യമില്ല; രോഗത്തിന് മാത്രമേ അതിന്റെ ആവശ്യമുള്ളു. അതുകൊണ്ട് വിട്ടുമാറാത്ത രോഗങ്ങളാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ അലോപ്പതി തിരഞ്ഞെടുക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ല. അത്യാസന്ന നിലയിലാണെങ്കിൽ അലോപ്പതി തന്നെയാണ് ഏറ്റവും നല്ലത്.

ആ നിലയിൽ ഒരു ആയുർവേദ വൈദ്യന്റെയടുത്തു പോകരുത്. നിങ്ങൾക്ക് സുഖപ്പെടുവാൻ സാവകാശമുള്ളപ്പോൾ മാത്രമേ ആയുർവേദ വൈദ്യന്റെ അടുത്ത് പോകുവാൻ പാടുള്ളു. നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണെങ്കിലും, കൂടിക്കൊണ്ടിരിക്കുകയാണെങ്കിലും, അലോപ്പതിപോലുള്ള വൈദ്യശാസ്ത്രത്തിൽ കൂടുതൽ ഫലപ്രദമായ ചികിത്സ ലഭിക്കും.

ആയുർവേദം - ജീവന്റെ ശാസ്ത്രം

ആയുർവേദം എന്നതിന്റെ അര്‍ത്ഥം ഇതാണ്. ആയുർ = ആയുസ്സ്, ജീവിച്ചിരിക്കുന്ന കാലം, വേദം = ആയുസ്സ് മുഴുവനും എങ്ങിനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള ശാസ്ത്രം. ജീവിതത്തെ കുറിച്ചുള്ള ഒരു പ്രത്യേക മാനവും, ജീവിതം എന്താന്നെണ്ണതിനെ കുറിച്ചുള്ള പ്രത്യേക കാഴ്ചപാടുമാണ് ആയുര്‍വേദത്തിനുള്ളത്. ആയുർവേദ സിദ്ധാന്തമനുസരിച്ച് നമുക്ക് ഇന്നുള്ള ശരീരം ഈ ഭൂമിയിൽ നിന്നും നമ്മൾ സ്വരൂപിച്ചെടുത്തതാണ്. ഈ ഭൂമിയുടെ സ്വഭാവവും, ഇതിന്റെ ഘടകങ്ങളായ പഞ്ചഭൂതങ്ങളുടെ സ്വഭാവവും എല്ലാം ഈ ശരീരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അടിസ്ഥാനപരമായി ഈ ശരീരം പഞ്ചഭൂതങ്ങളുടെ ഒരു കളി മാത്രമാണ്. മനുഷ്യ ശരീരമായാലും, പ്രപഞ്ചം മുഴുവനുമായാലും അത് പഞ്ചഭൂത നിർമ്മിതമാണ് - ഭൂമി, ജലം,അഗ്നി, വായു, ആകാശം, എന്നിവ. "ഞാൻ" എന്ന് നിങ്ങൾ പറയുന്നത് ഈ പഞ്ചഭൂതങ്ങളുടെ പ്രവർത്തനം മൂലം ഉണ്ടായതാണ്. നിങ്ങളുടെ ജീവിതം കൊണ്ട് ഏറ്റവും ഗുണകരമായ ഫലം ലഭിക്കണമെങ്കിൽ, സമയവും , ഊർജ്ജവും യോജിപ്പിക്കണമെങ്കിൽ , നിങ്ങൾ ഈ ശരീരം കൊണ്ട് ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മൾ ജീവിക്കുന്ന ഈ ലോകവുമായി ബന്ധപ്പെട്ടിരിക്കണം.


ആയുർവേദ ശാസ്ത്ര പ്രകാരം ഈ ഭൂമിയിലുള്ള ഓരോ വേരും, ഇലയും, മരത്തൊലിയും ഔഷധഗുണമുള്ളവയാണ്.

ആയുർവേദ ശാസ്ത്ര പ്രകാരം ഈ ഭൂമിയിലുള്ള ഓരോ വേരും, ഇലയും, മരത്തൊലിയും ഔഷധഗുണമുള്ളവയാണ്. അതിൽ വളരെ കുറച്ചെണ്ണം മാത്രമാണ് പ്രയോജനപ്പെടുത്താൻ നമുക്ക് സാധിച്ചിട്ടുള്ളതു്. ബാക്കിയുള്ളവ എങ്ങിനെ പ്രയോജനപ്പെടുത്തണം എന്ന് ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു. ഈ പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ് - ആരോഗ്യം ആകാശത്തുനിന്നും പൊട്ടി വീഴുന്ന ഒന്നല്ല, അത് നിങ്ങളുടെ ഉള്ളിൽ നിന്നും വളർന്നു വരേണ്ടതാണ്. എന്തെന്നാൽ ശരീരം ഉള്ളിൽ നിന്നുമാണ് വളർന്നു വരുന്നത്. അതിനാവശ്യമുള്ള ഘടകങ്ങൾ ഭൂമിയിൽ നിന്നുമാണ് ലഭിക്കുന്നതെങ്കിലും, വളർച്ച നിങ്ങൾക്കുള്ളിൽ നിന്നുമാണ് സംഭവിക്കുന്നത്. ആയുർവേദത്തിന്റെ സത്ത ഇതാണ് - നമ്മുടെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ, ഈ ശരീരം ഒരു ആർജ്ജിത വസ്തുവല്ല, ഈ ഭൂമിയെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു തുടർനിർമാണമാണ് എന്ന് കാണാം. ഈ ബന്ധം നിലനില്‍ക്കുന്നില്ലെങ്കിൽ , നമുക്കുള്ളിൽ നിന്നും പ്രവർത്തിക്കുന്ന ഈ സൂക്ഷ്മമായ വൈദ്യ ശാസ്ത്രം പ്രവർത്തിക്കാതാകും. ഈ ശരീരവ്യൂഹത്തെ മുഴുവനായി ശ്രദ്ധിക്കാതെ, അതിന്റെ ഒരു ഭാഗത്തെ മാത്രം പരിഗണിക്കുന്നത് ഉപയോഗപ്രദമായിരിക്കില്ല.

എല്ലാം ഉൾകൊള്ളുന്ന ചികിത്സാ പദ്ധതി (ഹോളിസ്റ്റിക്) എന്നാൽ ശരീരത്തെ മുഴുവനായി ചികിൽസിക്കുക എന്നല്ല അർത്ഥമാക്കുന്നത്. അത്തരം ചികിത്സാ രീതി ജീവിതത്തെ മുഴുവനുമായിട്ടാണ് കാണുന്നത്. അതിൽ ഈ പ്രപഞ്ചവും, നമ്മൾ കഴിക്കുന്ന ഭക്ഷണവും, ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും എല്ലാം ഉൾപ്പെടുന്നു. ഇവയെല്ലാം കണക്കിലെടുക്കാതെ ആയുർവേദത്തിന്റെ ഗുണം സിദ്ധിക്കുകയില്ല. നമ്മുടെ ജീവിതത്തിലും സമൂഹത്തിലും ആയുർവേദം ഒരു ജീവസ്സുറ്റ യാഥാർഥ്യമായാൽ മനുഷ്യർക്ക് ദേവന്മാരെപ്പോലെ ജീവിക്കാം.