ആത്മീയതയും ഉപഭോക്തൃസംസ്കാരവും

sadhguru-piyush-pandey

सद्गुरु

സദ്ഗുരുവും പരസ്യലോകത്തെ അതികായനായ പിയൂഷ് പാണ്ഡേയും തമ്മിൽ നടത്തിയ സംഭാഷണത്തിൽ നിന്ന്.

പിയൂഷ് : ഇത്തരമൊരു സദസ്സിൽ എനിക്കെന്തു കാര്യം എന്ന് നിങ്ങളീൽ പലരും ചിന്തിക്കുന്നുണ്ടായിരിക്കും . ഈ സംഭാഷണത്തിൽ ഞാൻ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ പറഞ്ഞു , “ഞാൻ ഇത് ചെയ്യാം . പക്ഷെ നിങ്ങൾ ഇതിന് എന്ത് പേരാണ് കൊടുക്കുന്നത് ?” “സന്യാസിയും ചെകുത്താനും ” (കൂട്ടച്ചിരി )

നമുക്കേവർക്കും പലതും പഠിക്കുവാനുള്ള ഒരു നല്ല അവസരമാണിത് . സദ്ഗുരുവിൽനിന്ന് കിട്ടാവുന്നത്ര നേടുവാൻ ഞാൻ ശ്രമിക്കാം . ഇനി എന്നാണ് അദ്ദേഹം നമ്മളോടൊത്ത് ഉണ്ടാവുക എന്ന് അറിയുകയില്ലല്ലോ .

ആത്മീയതയും ഉപഭോക്തൃ സംസ്കാരവും . ഇവ ഒന്നിനൊന്ന് യോജിച്ചാണോ അതോ എതിരാണോ ? എനിക്ക് ആദ്യമായി ചോദിക്കാനുള്ളത് ഇതാണ് . ഉപഭോക്തൃതൃഷ്ണ വാസ്തവത്തിൽ ഒരു മാനസികരോഗത്തിന്റെ ലക്ഷണമാണോ ? താൻ ഒരു പാർട്ടിക്ക് പോകുമ്പോൾ വേറൊരാൾ അതേപോലത്തെ സാരി ഉടുത്തിട്ടുണ്ടാകുമോ എന്ന പേടി കൊണ്ട് ഒരാൾ 6 സാരി വാങ്ങിക്കുന്നു . മറ്റൊരാൾ ഒരു പുതിയ മൊബൈൽ ഫോൺ വാങ്ങിച്ചതുകൊണ്ട് മൂന്നു മാസത്തിലൊരിക്കൽ നമ്മൾ മൊബൈൽ ഫോൺ വാങ്ങിക്കുന്നു . കുട്ടികളുടെ ആവശ്യത്തിനുള്ള സാധനങ്ങളാണെങ്കിൽ ഈ ഭ്രാന്ത് അതിരുകടക്കും .

ഞാൻ കുട്ടിയായിരുന്നപ്പോൾ ആരും എന്നോട് മരത്തിൽ കയറരുതെന്ന് പറഞ്ഞില്ല . ഭക്ഷണത്തിനൊപ്പം പോഷകഗുണം കൂട്ടാനുള്ള വേറെ ഒന്നും തന്നില്ല . എനിക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ ചെയ്യുവാൻ എന്നെ അനുവദിക്കുകയും ചെയ്തു . ഇന്ന് നമ്മൾ കുട്ടികൾക്ക് എന്തെല്ലാമാണ് കഴിക്കുവാൻ കൊടുക്കുന്നത് ? ഇത് ഒരു തരാം ഭ്രാന്താണെന്നാണ് എനിക്ക് തോന്നുന്നത് . അടുത്ത പടിയായി നമ്മുടെ അമ്മമാർ ഇതായിരിക്കും പറയുക ” നീ ഒരു ബാറ്റ്സ്മാൻ ആയാൽ മതി നീ ഒരു തെണ്ടൂൽക്കർ ആകുന്നതാണ് എനിക്കിഷ്ടം. നീ ഒരു ബൗളർ ആകുകയേ വേണ്ട .” ” എന്തുകൊണ്ട് ബൗളറായിക്കൂടാ ?” “നീ മുത്തയ്യ മുരളീധരനെ കണ്ടിട്ടില്ലേ ? അയാൾ ആദ്യം വിരൽ വായിലിടും , എന്നിട്ട് ബൗൾ ചെയ്യും. ആ ലെതർ ബോള് മൈതാനത്ത് മുഴുവൻ ഉരുണ്ടിട്ടാണ് തിരിച്ച് അയാളുടെ കയ്യിൽ വരുന്നത് . എന്നിട്ട് അയാൾ അത് വീണ്ടും നക്കും .” ഇത് കേട്ട കൊച്ചു കുട്ടി ചോദിക്കുക ഇങ്ങനെയായിരിക്കും “പക്ഷെ മുരളീധരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ . അണുക്കൾ കാരണം അദ്ദേഹം മരിച്ചിട്ടില്ലല്ലോ ” ‘അമ്മ വീണ്ടും പറയുന്നു ” എനിക്ക് വേറൊരുകാര്യത്തിലും പേടിയുണ്ട് മലിംഗ ബോള്‍ ഉരക്കുന്നത് കാണാമല്ലോ. എന്റെ പേടി ഇത് ആർട്ടിക്കൽ 377 ൽ പെടുന്ന ഒരു കുറ്റമല്ലെ എന്നാണ് . (ചിരി ) ഇങ്ങനെയാകുമ്പോൾ ആത്മീയതയും ഉപഭോക്തൃതൃഷ്ണയും എങ്ങിനെ ഒന്നിച്ച് പോകും? ഉപഭോക്തൃതൃഷ്ണ വാസ്തവത്തിൽ മാനസീകവൈകല്യം കൊണ്ട് ` ഉണ്ടാകുന്നതാണോ ? അങ്ങയുടെ അഭിപ്രായം കേട്ടാൽ കൊള്ളാമെന്നുണ്ട്.

പരസ്യ മേഖലയിലുള്ള നിങ്ങൾ ശ്രദ്ധിക്കേണ്ടത് ശരിയായ ബോധമുള്ള ഒരു ഉപഭോക്താവിനെ സൃഷ്ടിക്കാനാണ്. ബോധരഹിതമായ തൃഷ്ണ ഉണ്ടാക്കുവാനല്ല .

സദ്ഗുരു : കൺസ്യൂമറിസം (ഉപഭോക്തൃതൃഷ്ണ) അതുപോലുള്ള ഏത് ഇസം ആയാലും ഒരു തരം ബുദ്ധിഹീനതയിലേക്ക് നയിക്കും . ബുദ്ധിഹീനമായ ഉപഭോക്തൃതൃഷ്ണ ഒരിക്കലും മനുഷ്യന്റെ നന്മക്കാകില്ല .. കൺസംപ്ഷൻ (ക്ഷയത്തിന് മുൻപ് പറയാറുണ്ടായിരുന്നു പേര് ) ഒരു അസുഖമായിരുന്നില്ലേ? ഇന്നും അതൊരു അസുഖമാണ്. നമ്മൾ ചെയ്യേണ്ട കാര്യങ്ങളല്ല ചെയ്യുന്നത് . മറ്റുള്ളവർ നമ്മൾ എന്തു ചെയ്യണമെന്നാഗ്രഹിക്കുന്നുവോ അതാണ് നമ്മൾ ചെയ്യുന്നത് . നമ്മളിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നവർക്ക് അവരുടെ തന്നെ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ല . അവരുടെ പ്രതീക്ഷകൾ സഫലീകരിക്കാൻ നിങ്ങൾ ശ്രമിച്ചാൽ നിങ്ങളുടെ ജീവിതവും താറുമാറാകും . അതിനാൽ പരസ്യ മേഖലയിലുള്ള നിങ്ങൾ ശ്രദ്ധിക്കേണ്ടത് ശരിയായ ബോധമുള്ള ഒരു ഉപഭോക്താവിനെ സൃഷ്ടിക്കാനാണ്. ബോധരഹിതമായ തൃഷ്ണ ഉണ്ടാക്കുവാനല്ല .

ബോധരാഹിത്യം എന്നാൽ വെറുതെ എന്തെങ്കിലും ചെയ്യുക എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത് . മനുഷ്യർ ബോധമില്ലാത്തവരായാൽ സമൂഹം ചുറ്റലിലാവും ; ഒരിക്കലും ഒരു ലക്ഷ്യത്തിലെത്തുകയില്ല . ആ സമൂഹത്തിൽ ഉദാത്തമായതൊന്നും ഉണ്ടായിരിക്കുകയില്ല . എല്ലാം അധാർമ്മികമായിരിക്കും ., അന്തസ്സില്ലാത്തതായിരിക്കും . ഇപ്പോൾ നമ്മൾ അത്തരമൊരു ദിശയിലേക്ക് അതിവേഗം പൊയ്ക്കൊണ്ടിരിക്കുകയാണ് . നമ്മുടെ സംസ്കാരത്തിന്റെ പ്രാധാന്യം അത് ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും ആഴത്തിൽ ഉറപ്പിച്ച് അർതഥവത്താക്കുന്നു എന്നതാണ് . ചെറിയ കാര്യങ്ങൾക്ക് പോലും – എങ്ങിനെ ഇരിക്കണം, എങ്ങിനെ നിൽക്കണം, എങ്ങിനെ ഭക്ഷണം കഴിക്കണം -പല അർത്ഥാന്തരങ്ങൾ ഉണ്ടായിരുന്നു . ഇക്കാരണത്താൽ പുറമെനിന്ന് എന്ത് പ്രയാസങ്ങൾ ഉണ്ടായാലും , അവ വിദേശികളുടെ ആക്രമണമാകട്ടെ, വരൾച്ചയോ ക്ഷാമമോ ആകട്ടെ, ഇന്ധ്യയുടെ ചേതനയെ ബാധിച്ചിരുന്നില്ല .

ആഴത്തിലുള്ള ഈ ബോധത്തെ കളഞ്ഞിട്ട് മനുഷ്യരെ ഷോപ്പിങ്ങ് മാളുകളിൽ തളച്ചിട്ടാൽ അവർ തകർന്നുപോകും .

ഏതാണ്ട് ഇരുപതുകൊല്ലം മുൻപുവരെ മാനസികരോഗങ്ങളുള്ളവർ നമ്മുടെ ഇടയിൽ വളരെ കുറവായിരുന്നു . അന്ന് ഇതിന്റെ കണക്കുകൾ എടുത്തിരിന്നില്ല എന്ന നിങ്ങൾ പറയുമായിരിക്കും . അത് ശരിയാണ് . പക്ഷെ ഒരു കോടി ജനങ്ങളിൽ മനോവൈകല്യങ്ങളുള്ളവർ തുലോം കുറവായിരുന്നു എന്നത് സത്യമാണ് . ഇതിനുള്ള കാരണം ഓരോ ചെറിയ കാര്യങ്ങൾക്കുപോലും ഉയർന്ന അർത്ഥവും സാധ്യതകളും ഉണ്ടായിരുന്നു എന്നതാണ് . അമേരിക്കയിലെ ജനസംഖ്യയുടെ എത്ര ശതമാനം വിഷാദത്തിനെ ചെറുക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് നോക്കിയാൽ അത് ഒരു ആരോഗ്യമുള്ള സമൂഹമല്ല എന്ന് മനസ്സിലാകും . ഇത് ഒരു വലിയ അളവിൽ ഉപഭോക്തൃതൃഷ്ണയുടെ ഫലമാണ്. ഇതിൽ നിന്ന് നാം ഒരു പാഠം പതിച്ചില്ലെങ്കിൽ നമ്മളും തീർച്ചയായും ഭ്രാന്തന്മാരാണ്.

മാനവ സമൂഹം ബുദ്ധിയുപയോഗിച്ച് വേണം ജീവിക്കുവാൻ. അല്ലാതെ പുറമെനിന്നുള്ള പ്രേരണകൾക്ക് അനുസൃതമായിട്ടാകരുത്.

മാനവ സമൂഹം ബുദ്ധിയുപയോഗിച്ച് വേണം ജീവിക്കുവാൻ. അല്ലാതെ പുറമെനിന്നുള്ള പ്രേരണകൾക്ക് അനുസൃതമായിട്ടാകരുത്. ഇത്തരം പ്രേരണകൾ വന്നും പോയും കൊണ്ടിരിക്കും . സമൂഹത്തിലെ ഭൂരിഭാഗം പേരെയും ഇത്തരമൊരു ജീവിതത്തിലേക്ക് തള്ളി വിടുന്നുണ്ടെങ്കിൽ അതിനർത്ഥം നമുക്ക് നമ്മുടെ സമൂഹത്തിന്റെ നന്മയിൽ താൽപ്പര്യമില്ല എന്നാണ് . എങ്ങിനെയെങ്കിലും എന്തെങ്കിലുമൊക്കെ വിൽക്കണം എന്ന് മാത്രമേ നമുക്ക് താല്പര്യമുള്ളു . കൂടാതെ ഇന്ന് അമേരിക്കക്കാർ ചെയ്യുന്നതുപോലെ ഈ ലോകത്തിലെ 7 ബില്യൺ ആളുകളും സാധനങ്ങൾ ഉപയോഗിക്കുവാൻ തുടങ്ങിയാൽ, സ്ഥിതിവിവരക്കണക്കനുസരിച്ച് നമുക്ക് നാലര ഗ്രഹങ്ങൾ കൂടി വേണ്ടിവരും. നമുക്കിപ്പോൾ പകുതി ഗ്രഹം മാത്രമേ ബാക്കിയുള്ളു ഇതിനർത്ഥം ഇങ്ങനെ തുടരണമെങ്കിൽ ലോകത്തിലെ പകുതി ജനങ്ങളെ പട്ടിണിക്കിട്ടിട്ട് ബാക്കിയുള്ളവർക്ക് അവരുടെ ആർത്തി തീർക്കാം എന്നാണ്.

ഇതിനേക്കാൾ നല്ല , വിവേകപൂർണമായ, ഒരു ജീവിതരീതി സാധ്യമാണെന്നാണ് എനിക്ക് തോന്നുന്നത് . നിങ്ങൾ ജീവിതം ആസ്വദിക്കരുത് എന്നോ ഒന്നും വാങ്ങരുത് എന്നോ ഇതിനർത്ഥമില്ല . ആവശ്യമുള്ളതെല്ലാം എല്ലാവർക്കും ഉണ്ടായിരിക്കണം . പക്ഷെ മറ്റാരുടെയെങ്കിലും അഭിപ്രായം ശരിയാണെന്നു കാണിക്കുവാൻ ഈ ഭൂമിയിലുള്ളത് മുഴുവൻ കുഴിച്ചെടുക്കണമെന്നു പറയുന്നത് വെറും ഭ്രാന്ത് മാത്രമാണ് . പരിസ്ഥിതിയെ കുറിച്ചൊരു സന്ദേശം നൽകുകയാണ് ഞാൻ ചെയ്യുന്നത് . മനുഷ്യരെ കുറിച്ചാണ് എന്‍റെ ഉത്കണ്ഠ. താനിരിക്കുന്ന മരക്കൊമ്പ് വെട്ടുന്ന ആളെക്കുറിച്ചുള്ള കഥ പോലെയാണത് .വിജയിച്ചാൽ അയാൾ നിലത്ത് വീഴും . ഒരുതരത്തിൽ പറഞ്ഞാൽ ഇത് സംഭവിച്ചു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് പാശ്ചാത്യരാജ്യങ്ങളിൽ. അവിടെ ജീവിതവിജയം നേടിയവരുടെ മുഖങ്ങളിൽ ആകാംക്ഷയും പേടിയും മാത്രമാണ് കാണുന്നത് . ജീവിതവിജയം എന്നാൽ ഒരു ദുരിതമാണ് എന്നല്ല ഇതിനർത്ഥം. കയ്യും കണക്കുമില്ലാത്ത ഉപഭോക്തൃതൃഷ്ണയാണ് ദുരിതത്തിലേക്ക് നയിക്കുന്നത്.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *