അലര്‍ജിക്കുള്ള കാരണം എന്താണ്? യോഗയിലൂടെ പരിഹരിക്കാനാകുമോ?

03.1 – Allergy

सद्गुरु

അലര്‍ജി ബാധിക്കുന്നവരുടെ, മൂക്കുവഴി പോകുന്ന വായുനാളങ്ങള്‍ നീരുവന്ന്‍ വീങ്ങിയിരിക്കുന്നതായി കാണാം. അവ വളരെയേറെ ലോലവും മൃദുലവുമായിരിക്കും. ഈ ഇടുങ്ങിയ കുഴലിലൂടെ, പ്രത്യേകതരം പൊടിയൊ, പുഷ്‌പരാഗരേണുക്കളൊ ഒക്കെ കടന്നുപോകുമ്പോഴാണ്‌ അവര്‍ക്ക്‌ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്‌.

സദ്ഗുരു : രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി നമ്മുടെ ശരീരത്തിന്‌ സ്വാഭാവികമായും ഉള്ളതാണ്‌. ചിലപ്പോള്‍ ഈ പ്രതിരോധശക്തി നമ്മുടെ ചുറ്റുപാടുമുള്ള ഏതെങ്കിലും വസ്‌തുവിനെതിരെ ശക്തമായി പ്രതികരിക്കും. അപ്പോള്‍ നമ്മുടെ ശരീരത്തിനുണ്ടാകുന്ന അപാകതകള്‍ക്കും അസ്വസ്ഥ്യങ്ങള്‍ക്കുമാണ്‌ “അലര്‍ജി” എന്നു പറയുന്നത്‌.

ഈ പ്രതിരോധശക്തി നമ്മുടെ ചുറ്റുപാടുമുള്ള ഏതെങ്കിലും വസ്‌തുവിനെതിരെ ശക്തമായി പ്രതികരിക്കും. അപ്പോള്‍ നമ്മുടെ ശരീരത്തിനുണ്ടാകുന്ന അപാകതകള്‍ക്കും അസ്വസ്ഥ്യങ്ങള്‍ക്കുമാണ്‌ “അലര്‍ജി” എന്നു പറയുന്നത്‌.

സത്യം പറഞ്ഞാല്‍, അലര്‍ജി ഉണ്ടാക്കുന്ന വസ്‌തുക്കളൊന്നും തന്നെ അപകടകാരികളായിരിയ്ക്കില്ല. എന്നിട്ടും നമ്മുടെ പ്രതിരോധ സംവിധാനം അവയ്ക്കു നേരെ ഇടയുന്നത്‌ എന്തിനാണെന്നതിനുള്ള ഉത്തരം ഗവേഷകര്‍ കണ്ടുപിടിക്കട്ടെ.

അലര്‍ജികള്‍ പല പ്രകാരത്തിലുണ്ട്‌. കണ്ണും മൂക്കുമായി ബന്ധപ്പെട്ട അലര്‍ജികള്‍ ഈയിടെയായി സര്‍വ്വവ്യാപകമായിട്ടുണ്ട്. അലര്‍ജി മൂലമുണ്ടാകുന്ന സൈനസിറ്റിസ്‌, റൈനിരറിസ്‌, ആസ്‌തമ മുതലായ അസുഖങ്ങള്‍ വളരെ സാധാരണമായിരിക്കുന്നു; പ്രത്യേകിച്ചും വ്യാവസായങ്ങളും ഫാക്‌ടറികളുമൊക്കെ സ്ഥിതിചെയ്യുന്ന നഗര പ്രദേശങ്ങളില്‍.

അലര്‍ജിമൂലമുള്ള അസുഖങ്ങള്‍കൊണ്ട്‌ കഷ്‌ടപ്പെടുന്നവരുടെ, മൂക്കുവഴി പോകുന്ന വായുനാളങ്ങള്‍ നീരുവന്ന്‍ വീങ്ങിയിരിക്കുന്നതായി കാണാം. അവ വളരെയേറെ ലോലവും മൃദുലവുമായിരിക്കും. ഇങ്ങനെയുള്ള ഭാഗങ്ങളിലൂടെ, പ്രത്യേകതരം പൊടിയൊ, പുഷ്‌പരാഗരേണുക്കളൊ ഒക്കെ കടന്നുപോകുമ്പോഴാണ്‌ അവര്‍ക്ക്‌ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്‌. ലോകമെമ്പാടും നോക്കിയാല്‍ മുതിര്‍ന്നവരില്‍ ഏകദേശം 30 ശതമാനവും, കുട്ടികളില്‍ 40 ശതമാനത്തോളവും ഈ അലര്‍ജി മൂലം പ്രയാസപ്പെടുന്നുണ്ട്. കണ്ണു ചൊറിച്ചില്‍, ശ്വാസ തടസ്സം, മൂക്കൊലിപ്പ്‌, നിര്‍ത്താതെ തുമ്മിക്കൊണ്ടിരിക്കല്‍, കഫക്കെട്ട്‌ തുടങ്ങിയവയൊക്കെ സൈനസിറ്റിസ്‌ രോഗലക്ഷണങ്ങളാണ്‌. അത്‌ അവരുടെ നിത്യജീവിതത്തിനെ സാരമായി ബാധിക്കുന്നു.

കപാലബത്തി : അലര്‍ജി മൂലം ഉണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സയ്ക്കായി അലോപ്പതിയിലും മറ്റു ശാഖകളിലും പല ഔഷധങ്ങളും ലഭ്യമാണ്‌. അതില്‍ പലതും ഏറെക്കുറെ ഫലപ്രദവുമാണ്‌, എന്നാല്‍ കൃത്യമായ യോഗാഭ്യാസമാണ്‌ ഈ വിധം അസുഖങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരിഹാരമാര്‍ഗം, വിശേഷിച്ചും കപാലബത്തി രോഗികള്‍ക്ക്‌ വളരെയധികം ഗുണം ചെയ്യുന്നതാണ്‌. ഒന്നോ രണ്ടോ മാസം തുടര്‍ച്ചയായി കപാലബത്തി ചെയ്യുകയാണെങ്കില്‍ സൈനസിറ്റിസ്‌ രോഗ ലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും. യഥാവിധി കപാലബത്തി പരിശീലിക്കുകയാണെങ്കില്‍ ജലദോഷ സംബന്ധമായി ഉണ്ടാവുന്ന അസുഖങ്ങളെ അകറ്റിനിര്‍ത്താനുമാവും.

പലരും പറഞ്ഞു കേള്‍ക്കാറുള്ളതാണ്, “സൈനസീറ്റിസ്‌ രോഗചികിത്സയ്ക്കായി പലതും പരീക്ഷിച്ചുനോക്കി, അലോപ്പതി, ആയുര്‍വേദം, സിദ്ധ, ഹോമിയോപ്പതി. കുറച്ചു നാളത്തെ സുഖം കിട്ടും, വീണ്ടും പഴയ പടി. ഒന്നും തീര്ത്തും ഫലവത്താകുന്നില്ല.”

ഇങ്ങനെയുള്ള രോഗങ്ങളില്‍ നിന്നും സുഖം പ്രാപിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം കപാലബത്തി ആണ്‌. പക്ഷെ മുടക്കം വരുത്താതെ ഒന്നു രണ്ടു മാസമെങ്കിലും നിത്യവും ചെയ്‌തിരിയ്ക്കണം.

ഇങ്ങനെയുള്ള രോഗങ്ങളില്‍ നിന്നും സുഖം പ്രാപിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം കപാലബത്തി ആണ്‌. പക്ഷെ മുടക്കം വരുത്താതെ ഒന്നു രണ്ടു മാസമെങ്കിലും നിത്യവും ചെയ്‌തിരിയ്ക്കണം. ഇത്തരം അലര്‍ജിയുള്ളവര്‍ തുടക്കത്തില്‍ വേണ്ട അളവില്‍ മാത്രം കപാലബത്തി അനുഷ്‌ഠിയ്ക്കണം. ക്രമേണ അളവ്‌ കൂട്ടിക്കൊണ്ടു വരണം. മൂന്നു നാലു മാസത്തെ നിരന്തരമായ അഭ്യാസംകൊണ്ട്, അലര്‍ജി സംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ശമനം കിട്ടും.

വളരെ ചുരുക്കം പേര്‍ക്ക് അത്‌ അത്ര ഫലപ്രദമായില്ലെന്നു വരാം. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും ഇതു കൊണ്ട്‌ ശമനം ലഭിക്കും. പ്രയോജനം ലഭിക്കാത്തവര്‍ ഒരു കാര്യം പരീക്ഷിച്ചു നോക്കണം. ഏതെല്ലാം വസ്‌തുക്കളോടാണൊ അലര്‍ജിയുള്ളത്‌, അതില്‍ നിന്നെല്ലാം കുറച്ചുകാലത്തേക്ക്‌ തീര്‍ത്തും വിട്ടു നില്‍ക്കുക. അതേ സമയം, കപാലബത്തി ക്രിയ ചെയ്‌തു കൊണ്ടിരിയ്ക്കുകയും വേണം. അങ്ങനെ കൃത്യമായി തുടരുകയാണെങ്കില്‍, ഫലം കാണാതിരിക്കില്ല.

പലര്‍ക്കും ഈ ക്രിയ വേണ്ടവിധം ചെയ്യാന്‍ സാധിക്കാത്തത്‌, അലര്‍ജി മൂലമുണ്ടായിട്ടുള്ള അപാകതകള്‍ തടസ്സം നില്‍ക്കുന്നതുകൊണ്ടാണ്‌. നാസനാളങ്ങള്‍ പൂര്‍ണമായും തുറന്നിരിക്കണം. അതില്‍ കഫക്കെട്ട് ഉണ്ടാകുവാന്‍ പാടില്ല. എങ്കില്‍ മാത്രമേ ഈ ക്രിയകൊണ്ട് പൂര്‍ണമായ ഫലം കിട്ടുകയുള്ളു. പിന്നെ കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക്‌ അസുഖങ്ങള്‍ പിടിപെടുകയില്ല. സ്വന്തം ശരീരത്തിനുള്ളില്‍ത്തന്നെ സ്വാഭാവികമായി ഒരു എ. സി. (എയര്‍ കണ്ടിഷനിങ്ങ്‌) യൂനിറ്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, പുറത്തുള്ള ചൂടും തണുപ്പും നിങ്ങളെ എങ്ങനെ ബാധിക്കാന്‍!

നാസനാളികളില്‍ തടസ്സമൊന്നും വരാതെ നോക്കുക. ശരിയായ വിധത്തില്‍ ശ്വസോച്ഛ്വാസം നടത്തുക. ഇതുരണ്ടും വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌. അലോപ്പതി ഡോക്ടര്‍മാര്‍ പലപ്പോഴും ഈ കാര്യം ശ്രദ്ധിക്കാറില്ല. ഏതെങ്കിലും തരത്തില്‍ പ്രാണവായു അകത്തേക്കു ചെല്ലട്ടെ, അതു മാത്രമേ അവര്‍ ചിന്തിക്കുന്നുള്ളു. അതു പോര. നാസ നാളികളുടെ ശുദ്ധി ഉറപ്പു വരുത്തണം. ശ്വാസോച്ഛ്വാസം ക്രമപ്രകാരമായിരിക്കുകയും വേണം. കപാലബത്തി മുറപോലെ ചെയ്യുകയാണെങ്കില്‍, മൂക്കിനകത്ത്‌ കഫം നിറയുന്നത്‌ തീര്‍ത്തും ഒഴിവാക്കാനാവും. ആരംഭഘട്ടത്തില്‍ ഏതാണ്ട്‌ അമ്പതു പ്രവശ്യം ചെയ്യാനാണ്‌ നിര്‍ദ്ദേശിക്കുക. പതുക്കെ പതുക്കെ ദിവസവും പത്തോ പതിനഞ്ചോ കൂട്ടിക്കൊണ്ടു വരാം. സാധിക്കുമെങ്കില്‍ ക്രമത്തില്‍ ആയിരത്തോളമെത്തിയ്ക്കാം. പതിവായി അഞ്ഞൂറും ആയിരവും ആയിരത്തി അഞ്ഞൂറും കപാലബത്തികള്‍ ചെയ്യുന്ന ഒട്ടനവധിപേരുണ്ട്‌. ദിവസങ്ങള്‍ ചെല്ലവേ നിങ്ങള്‍ക്കു ബോദ്ധ്യമാവും നാസികാ നാളികള്‍ തീര്‍ത്തും കഫ വിമുക്‌തമായിരിക്കുന്നുവെന്ന്‍.

ജലദോഷം കൊണ്ട്‌ ബുദ്ധിമുട്ടുന്നവര്‍ക്കായി ചില ലഘുപ്രയോഗങ്ങള്‍ :-
വേപ്പിലയും (കയ്‌പുള്ള) മഞ്ഞളും കുരുമുളകും തേനും ഒരുമിച്ചരച്ച്‌ ദിവസവും രാവിലെ കഴിയ്ക്കുക. മൂക്കടപ്പിനും തുമ്മലിനും ആശ്വാസം കിട്ടും. അതിരാവിലെ ചെറിയ ഒരു ഉരുളയാക്കി ഒഴിഞ്ഞ വയറ്റിലാണ്‌ കഴിക്കേണ്ടത്‌. ഇത്‌ മറ്റു പല അലര്‍ജികള്‍ക്കുമുള്ള മറുമരുന്നുകൂടിയാണ്‌. അലര്‍ജി ഭക്ഷണത്തില്‍ നിന്നും കിട്ടുന്നവയാകാം, വായുവില്‍ നിന്നും കിട്ടുന്നതാകാം. ശ്വാസകോശത്തെ സംബത്തിച്ചതാകാം, തൊലിപ്പുറമേ ഉണ്ടാകുന്നതാകാം, ഏതായാലും ഈ മരുന്ന്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്‌. ഇതിന്‌ ദോഷഫലങ്ങളൊന്നുമില്ല. നിത്യേന കഴിക്കാവുന്നതാണ്‌. ആരുവേപ്പിലയ്ക്ക്‌ വലിയ ഔഷധമൂല്യങ്ങളുമുണ്ട്. ഇളം തളിരാണെങ്കില്‍ കയ്‌പ്‌ കുറവായിരിക്കും. എന്തായാലും ഇലകള്‍ വാടി പഴകിയതാവരുത്‌. കഫത്തിന്റെ അസ്‌കിതയുള്ളവര്‍ പാലും പാലുല്‍പന്നങ്ങളും തീര്‍ത്തും ഒഴിവാക്കണം.

രണ്ടു ടീസ്‌പൂണ്‍ തേനില്‍, പത്തോ പന്ത്രണ്ടോ കുരുമുളകുമണികള്‍ ചതച്ചിട്ട്‌ രാത്രി മുഴുവന്‍ അടച്ചുവെയ്ക്കുക. അല്‍പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്താല്‍ നന്ന്‍. രാവിലെ ഉണര്‍ന്ന ഉടന്‍ ഈ മിശ്രിതം സേവിക്കണം. കുരുമുളകുമണികള്‍ ചവച്ചു തിന്നാവുന്നതാണ്‌.

ജലദോഷത്തിന്‌ ചില നാടന്‍ മരുന്നുകള്‍ :-

മൂക്കൊലിപ്പും തൊണ്ടയടപ്പും വന്നാല്‍, ഒരേഴു ദിവസം അത്‌ നീണ്ടു നില്‍ക്കും. അതിനു പ്രതിവിധിയായി ചില വീട്ടുമരുന്നുകള്‍.
1. ഒരു പിടി തുളസിയിലയും പത്തു മണി കുരുമുളകും ചേര്‍ത്ത്‌ നന്നായി അരച്ച്‌ ദിവസം മൂന്നു നേരം കഴിയ്ക്കുക.
സ്‌പാനിഷ്‌ തൈമി (പനിക്കൂര്‍ക്ക) 7 ഇലകള്‍ നുള്ളിയെടുത്ത്‌ പത്തു മണി കുരുമുളകും ചേര്‍ത്ത്‌ നന്നായി അരച്ച്‌ ദിവസം മൂന്നു നേരം കഴിയ്ക്കുക.
നാലു സ്പൂണ്‍ ഇഞ്ചിനീരും, നാലു സ്പൂണ്‍ തേനും, രണ്ടു സ്പൂണ്‍ ചെറുനാരങ്ങാനീരും മുക്കാല്‍ കപ്പ്‌ വെള്ളത്തില്‍ കലക്കി കുടിയ്ക്കുക.

https://www.flickr.com/photos/97481684@N08/13397331035ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *