सद्गुरुഅമ്പേഷി : ഈ പാതയില്‍ സ്‌നേഹത്തിനും കാരുണ്യത്തിനും എന്തുകൊണ്ടാണ്‌ ഇത്രയും ഊന്നല്‍ നല്‍കുന്നത്‌? അങ്ങയുടെ സന്ദേശം എപ്രകാരമാണ് ജനങ്ങളിലെത്തിക്കേണ്ടത്?

 

സദ്‌ഗുരു : വികാരങ്ങളില്‍വെച്ച്‌ മനുഷ്യന്‍ അനുഭവപ്പെടുന്ന ഏറ്റവും ഉത്‌കൃഷ്‌ടമായ വികാരം കാരുണ്യമാണ്‌. സ്‌നേഹത്തേക്കാള്‍, കാരുണ്യവാനായി ജീവിക്കുന്നതാണ്‌, ഒരുവനെ അമ്പേഷിയാക്കുന്നത്‌. എന്തെന്നാല്‍, സ്‌നേഹം കെട്ടുപാടുകള്‍ക്കു കാരണമാകും. മറ്റുള്ളവര്‍ നിങ്ങളോടും, നിങ്ങള്‍ മറ്റുള്ളവരോടും പക്ഷപാതപരമായി പെരുമാറുന്നതിനും സ്‌നേഹം കാരണമാവും.

വികാരങ്ങളില്‍വെച്ച്‌ മനുഷ്യന്‍ അനുഭവപ്പെടുന്ന ഏറ്റവും ഉത്‌കൃഷ്‌ടമായ വികാരം കാരുണ്യമാണ്‌. സ്‌നേഹത്തേക്കാള്‍, കാരുണ്യവാനായി ജീവിക്കുന്നതാണ്‌, ഒരുവനെ അമ്പേഷിയാക്കുന്നത്‌. എന്തെന്നാല്‍, സ്‌നേഹം കെട്ടുപാടുകള്‍ക്കു കാരണമാകും.

ഭാരതീയ സംസ്‌കാരത്തില്‍ മാതാപിതാക്കളോടോ ഭാര്യയോടോ മക്കളോടോ ``ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അഥവാ നിങ്ങളെ സ്‌നേഹിക്കുന്നു” എന്ന്‍ ഒരിക്കലും പറയാറില്ല. അതിനു കാരണം ഒരിക്കല്‍ അങ്ങിനെ പറഞ്ഞു കഴിഞ്ഞാല്‍ അപ്പറഞ്ഞ സ്നേഹം അവിടെ ഇല്ലാത്തതിന്‌ തുല്യമാണ്‌. അതിനെ വാക്കാല്‍ ശരിവയ്ക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. സ്‌നേഹം പ്രകടനമല്ല, അത്‌ ഒരുതരം കേണപേക്ഷിക്കലാണ്‌. ഉറച്ചു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന മനസ്സില്‍ സ്‌നേഹം ഉണ്ടാകാനിടായില്ല.

ഒരിക്കല്‍, സാധാരണയായി പാര്‍ട്ടികളില്‍ നിന്ന്‍ ഒഴിഞ്ഞു നില്‍ക്കുന്ന മര്യാദക്കാരനും സാധു പ്രകൃതിയുമായ ഒരാളോട്‌, പുരുഷന്മാര്‍ക്ക്‌ മാത്രമുള്ള ഒരു പാര്‍ട്ടിയില്‍വച്ച്‌, പുരുഷ മേധാവിത്വത്തില്‍ വിശ്വസിക്കുന്ന ചില സുഹൃത്തുക്കള്‍ അയാളുടെ ഭാര്യയോടുള്ള മൃദു സമീപനം മാറ്റി, കൂടുതല്‍ കാര്‍ക്കശ്യം കാട്ടാനുപദേശിച്ചു, "നിങ്ങള്‍ ഭാര്യ പറയുന്നതുപോലെ മാത്രം എപ്പോഴും പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. ഇന്നു രാത്രി വീട്ടില്‍ ചെല്ലുമ്പോള്‍ ആരാണ്‌ ബോസ്‌ എന്നു കാട്ടിക്കൊടുക്കുക.”

സുഹൃത്തുക്കളുടെ ആവര്‍ത്തിച്ചുള്ള ഉപദേശത്തിന്‍റെ പ്രേരണയാല്‍ ഉത്തേജിതനായ അയാള്‍ പരീക്ഷണത്തിന്‌ തയ്യാറായി വീട്ടിലേക്ക്‌ കുതിച്ചു. കതക്‌ തള്ളിത്തുറന്ന്‍ അകത്തുകയറി അയാള്‍ മുഷ്‌ടിചുരുട്ടി ഭീഷണിസ്വരത്തില്‍ ഭാര്യയോട്‌ മുരണ്ടു, "ഇനി മുതല്‍, ഈ നിമിഷം മുതല്‍, നീ ഞാന്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചുകൊള്ളണം. എനിക്ക്‌ അത്താഴം ഇപ്പോള്‍ വേണം. ഭക്ഷണം എടുത്ത്‌ മേശപ്പുറത്ത്‌ വച്ചിട്ട്‌, മുകളില്‍പ്പോയി എന്‍റെ ഏറ്റവും നല്ല വസ്‌ത്രങ്ങള്‍ എടുത്തു വയ്ക്കുക. ഈ രാത്രിയില്‍ ഞാന്‍ ചങ്ങാതിമാരൊത്ത്‌ വെളിയില്‍ കറങ്ങാന്‍ പോകുന്നു, നീ വീട്ടുകാര്യങ്ങളൊക്കെ നോക്കി ഇവിടിരുന്നാല്‍ മതി. അവിടെയാണ്‌ നിന്‍റെ സ്ഥാനം. വേറൊരു കാര്യം കൂടി, എന്‍റെ വസ്‌ത്രങ്ങള്‍ ഇസ്‌തിരിയിടുക, ഷൂസ്‌ പോളീഷ്‌ ചെയ്യുക, ടൈ കെട്ടിത്തരിക, ഈ വക കാര്യങ്ങളെല്ലാം ഇനിയും ആരാണ്‌ ചെയ്യാന്‍ പോകുന്നതെന്ന്‍ നിനക്കറിയാമോ?”

"തീര്‍ച്ചയായും അറിയാം”, ശാന്തമായി ഭാര്യ പറഞ്ഞു, "ശവമൊരുക്കുന്നയാള്‍.”

മേധാവിത്വം കാട്ടുന്ന മനസ്സിനേയും, സ്‌നേഹിക്കുന്ന മനസ്സിനേയും വേര്‍തിരിച്ചറിയാന്‍ പതഞ്‌ജലി മഹര്‍ഷി ഇതിനെ 'യഥാര്‍ത്ഥ മനസ്സ്‌’ എന്ന്‍ വിളിച്ചു. ഈ 'യഥാര്‍ത്ഥ മനസ്സ്‌’ എന്താണ്‌? ഇപ്പോഴത്തെ നിങ്ങളുടെ മനസ്സ്‌പലപ്പോഴായി ശേഖരിച്ചു കൂട്ടിയതും, സ്വയം അടിഞ്ഞുകൂടിയിട്ടുള്ളതുമായ വിവരങ്ങളാണ്‌ – ഒരു പ്രത്യേക കാലയളവിനുള്ളില്‍ നിങ്ങള്‍ ശേഖരിച്ചുകൂട്ടിയ ചവറുകള്‍. ഇവയെല്ലാം ഒരിടത്തുപേക്ഷിച്ചിട്ട്‌ കൈ തട്ടിക്കുടഞ്ഞ് പോകുവാന്‍ കഴിഞ്ഞാല്‍, നിങ്ങള്‍ യഥാര്‍ത്ഥ മനസ്സിന്‍റെ ഉടമയായി. ചിലര്‍ ഇതിനെ ‘മനസ്സിന്റെ അഭാവം’ എന്നും പറയും. എന്നും എപ്പോഴും ഇതു മാത്രമാണ്‌ സത്യം. യഥാര്‍ത്ഥ മനസ്സിന്‍റെ രുചിയറിഞ്ഞ, സ്‌നേഹവും കാരുണ്യവും നിറഞ്ഞുതുളുമ്പി നിന്നിരുന്ന, അപൂര്‍വ്വം ചില നിമിഷങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നിരിക്കാം, എന്നാല്‍ അതെന്നെന്നേക്കുമായി ജീവിതത്തില്‍ നിലനിര്‍ത്തണം എന്നാഗ്രഹമുണ്ടോ? അനാവശ്യമായി ചുമക്കുന്ന ഈ ഭാണ്ഡക്കെട്ട് ഇവിടെ ഇറക്കി വയ്ക്കാന്‍ പൂര്‍ണ്ണമായും സന്നദ്ധനായാല്‍ മാത്രമേ അതിനു സാദ്ധ്യമാവുകയുള്ളു. അപ്പോള്‍ മാത്രമേ സന്ദേശവാഹകനായ ഒരമ്പേഷി ഗുരുതുല്യനാവുകയുള്ളു. അല്ലാത്തപക്ഷം അയാള്‍ നിഷ്‌ക്രിയനാവുന്നു.

ഇനി ഗുരുവിന്റെ സന്ദേശം ജനങ്ങളിലെത്തിക്കേണ്ടതെങ്ങിനെ എന്നതിനെപ്പറ്റി. വെറുതെ ഗുരുവിന്റെ സന്ദേശങ്ങള്‍ വഹിക്കുക എന്നത്‌ തന്നെ ഒരു തരത്തിലുള്ള ശേഖരിക്കലാണ്‌. ചിലപ്പോള്‍ കുറച്ചുപേര്‍ക്ക്‌ പ്രയോജനമായേക്കാം, എന്നാല്‍ വലിയ മാറ്റങ്ങള്‍ക്കൊന്നും ഒരിക്കലും അതു കാരണമാവുകയില്ല. എന്റെ സന്ദേശങ്ങള്‍ പുറംലോകത്തെ അറിയിക്കുന്നത്‌ ഏതാനും അധ്യാപകരാണ്‌. ഒരു അധ്യാപകന്‍ എന്നെന്നും ഒരു വിദ്യാര്‍ത്ഥി കൂടിയാണ്‌എന്ന വസ്തുത എല്ലായ്പോഴും മനസ്സിലുണ്ടായിരിക്കണം. വിദ്യാര്‍ത്ഥിയല്ലാതാകുന്ന നിമിഷം ഒരധ്യാപകന്‍ യഥാര്‍ത്ഥ അധ്യാപകനല്ലാതാവുന്നു. ‘ഞാന്‍ ഒരു അധ്യാപകനാണ്‌’, എന്ന്‍ ഒരാള്‍ എപ്പോള്‍ ചിന്തിക്കുവാന്‍ തുടങ്ങുന്നുവോ, അതോടെ ആ വേഷം ഊരി വയ്ക്കുന്നതാണ് നല്ലത്. അധ്യയനം നിരന്തരമായ ഒരു സാധനയാണ്‌.

ഈ ഒരു നിമിഷത്തില്‍ ജീവിക്കുമ്പോള്‍ ഭൂതകാലത്തിന്‌ പ്രസക്തിയില്ല, എല്ലാം പുതിയതും മങ്ങലേല്‍ക്കാത്തതുമായിത്തന്നെ ഇരിക്കും. എനിക്കെല്ലാം അറിയാം, എല്ലാ കാര്യങ്ങളും മനസ്സിലാക്കിയതിനു ശേഷമാണ് ഞാന്‍ പഠിപ്പിക്കുന്നത്‌ എന്നു തോന്നുന്നത്‌ തന്നെ ഭൂതകാലത്തിന്‍റെ ഭാരം ചുമക്കുമ്പോഴാണ്‌. ശേഖരിച്ചു വച്ച വിഷയങ്ങളൊക്കെ പുറത്തേക്കു കൊട്ടുക എന്നിട്ടതിലെന്തോ നേട്ടമുണ്ടായി എന്ന് കരുതുക, ഇതെല്ലാം തല്‍ക്കാലം സൌകര്യപ്രദമായിത്തോന്നിയേക്കാം, എന്നാല്‍ കാലം കഴിയുന്തോറും അതൊരു ഭാണ്ഡമായിത്തീരും. ഈ സന്ദേശങ്ങള്‍ മറ്റുള്ളവരിലെത്തിക്കാനുള്ള പരിശീലനം കിട്ടിയതുത്‌ കാരണം ഞാനൊരു പടി മുകളിലാണെന്നു ധരിക്കുക, പുറത്തുപോയി മറ്റുള്ളവരുടെയടുത്ത്‌ അങ്ങിനെ പെരുമാറുക, ഇതിന്‍റെ ഉദ്ദേശ്യം അതല്ല.

ഈ നടപടികളെല്ലാം നിങ്ങളുടെ വളര്‍ച്ചയ്ക്ക്‌ വഴിയൊരുക്കുന്നു. അതിനുള്ള ഫലപ്രദമായ ഉപകരണമാണ് ഈ പരിശീലനവും. അധ്യാപനം നിങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടിയാണ്‌, കൂട്ടത്തില്‍ മറ്റുള്ളവര്‍ക്കും പ്രയോജനമുണ്ടാവുന്നു. ആഫ്രിക്കയില്‍ ഒരു ചൊല്ലുണ്ട്, ‌"സിംഹം ഇരയെടുക്കുമ്പോള്‍ മറ്റനേകം മൃഗങ്ങളും ഭക്ഷിക്കുന്നു.” അതാണതിന്റെ ശരി. നിങ്ങള്‍ ചെയ്യുന്നത്‌ ഒരു സേവനമല്ല, സ്വയം തിരഞ്ഞെടുത്ത പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ മറ്റു പലര്‍ക്കും പ്രയോജനം കിട്ടുന്നു; അത്രയേയുള്ളു. തല്‍ക്കാലം നിങ്ങള്‍ ഒരു ഡ്രൈവര്‍ മാത്രം, യാത്രക്കാരെ കൂടെ കൊണ്ടുപോകുന്നു, കുറച്ചു നേരത്തേക്ക്‌ വളയം പിടിക്കാനുള്ള അവസരം ലഭിച്ചു എന്നു മാത്രം. അതുകൊണ്ട് ‌ നിങ്ങള്‍ വലിയവനാകുന്നില്ല. നിങ്ങളും ഒരു യാത്രക്കാരന്‍, വളയം കയ്യിലുണ്ട് ‌എന്ന വ്യത്യാസം മാത്രം.

മനുഷ്യര്‍ പടിപ്പടിയായി സ്വന്തം നാശത്തിലേയ്ക്കു പോവുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌, അതു കണ്ടു ദു:ഖിച്ചിട്ടുണ്ട്. നിറവേറ്റാന്‍ കഴിയാത്ത മോഹങ്ങള്‍ എന്തെങ്കിലും നിങ്ങളില്‍ അവശേഷിക്കുമ്പോള്‍, പൂര്‍ണമായ വെളിച്ചം ഇനിയും നിങ്ങളില്‍നിന്ന്‍ അകലെയായിരിക്കുമ്പോള്‍, മറ്റുള്ളവരെ പഠിപ്പിക്കാന്‍ നിങ്ങളുടെ കയ്യില്‍ യഥാര്‍ത്ഥത്തില്‍ ഒന്നുമില്ല, ഒന്നും പകര്‍ന്നു കൊടുക്കാന്‍ കയ്യിലില്ല എന്ന സ്ഥിതിവിശേഷം നിലനില്‍ക്കും. ഒരു ജോലിയുമില്ലാതെ, ചിന്തകളെ ഒന്നും അവനവനെ അലട്ടാനനുവദിക്കാതെ, വെറുതെ ഇരിയ്ക്കാന്‍ കഴിയുന്ന ഒരു മനുഷ്യന്‌ ഭൂതകാലത്തിന്‍റെ ഭാരം ചുമക്കാതിരിക്കാന്‍ എളുപ്പമാണ്‌.

ഈ നടപടികളെല്ലാം നിങ്ങളുടെ വളര്‍ച്ചയ്ക്ക്‌ വഴിയൊരുക്കുന്നു. അതിനുള്ള ഫലപ്രദമായ ഉപകരണമാണ് ഈ പരിശീലനവും. അധ്യാപനം നിങ്ങളുടെ വളര്‍ച്ചയ്ക്കുവേണ്ടിയാണ്‌, കൂട്ടത്തില്‍ മറ്റുള്ളവര്‍ക്കും പ്രയോജനമുണ്ടാവുന്നു.

എളിമയും സ്‌നേഹവുമുണ്ടെങ്കില്‍ മാത്രമേ ഒരുവന്‌ വളര്‍ച്ചയുണ്ടാവുകയുള്ളു. ശരീരത്തിന്റേയോ വസ്‌ത്രത്തിന്റേയോ പുറംമോടികളുടേതോ അല്ലാത്ത, വാക്കുകള്‍ക്ക്‌ വിഷയമാവാന്‍ കഴിയാത്ത ഒരു പ്രസന്നഭാവത്തിലേക്ക്‌ അയാള്‍ ഉയര്‍ന്നു വരണം. ജീവിതത്തിലെ ഓരോ നിമിഷവും കരുണ നിറഞ്ഞതാവണം– ഉള്ളു നോവുന്ന വിധത്തിലുള്ളകരുണ – എന്നാല്‍ മാത്രമേ ഈ പറഞ്ഞ നിലയിലേക്കു വളരാന്‍ കഴിയുകയുള്ളു. ഗാഢമായ സ്‌നേഹത്തിലും കാരുണ്യത്തിലും കൂടി മാത്രമേ അതു സാധ്യമാവുകയുള്ളു.

Photo credit to : https://aseemrastogi2.files.wordpress.com/2015/02/o-compassion-facebook.jpg