सद्गुरु

അന്വേഷി: ഊര്‍ജ്ജങ്ങളെല്ലാം സ്പന്ദനമാണോ? വ്യത്യസ്ത ഫ്രീക്വന്സിയിലുള്ള സ്പന്ദനങ്ങള്‍? പ്രത്യക്ഷമായതും സൂക്ഷ്മമായതുമായ ഊര്‍ജ്ജങ്ങള്‍ തമ്മില്‍ ഈ ഫ്രീക്വന്സിയിലുള്ള(ആവര്‍ത്തനനതോത്) വ്യത്യാസം മാത്രമേയുളേളാ?

അന്വേഷി: ഊര്‍ജ്ജങ്ങളെല്ലാംസ്പന്ദനമാണോ? വ്യത്യസ്ത ഫ്രീക്വന്സിയിലുള്ള സ്പന്ദനങ്ങള്‍? പ്രത്യക്ഷമായതും സൂക്ഷ്മമായതുമായ ഊര്‍ജ്ജങ്ങള്‍ തമ്മില്‍ ഈ ഫ്രീക്വന്സിയിലുള്ള(ആവര്‍ത്തനനതോത്) വ്യത്യാസം മാത്രമേയുളേളാ?

സദ്‌ഗുരു: ഊര്‍ജ്ജം ചലനാത്മകമാകുമ്പോള്‍ അതിനൊരു രൂപം കൈവരുന്നു. ഭൗതികത്തിനും ഭൗതികാതീതത്തിനുമിടയില്‍ ഒരു വരയിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ആധുനിക ശാസ്ത്രത്തിനനുസൃതമായി ഊര്‍ജ്ജത്തെക്കുറിച്ചു പറയുമ്പോള്‍ നിങ്ങള്‍ അതിനെ ഭൗതികോര്‍ജ്ജമായി മാത്രം കാണുന്നു. നാം അതിനെ എല്ലാ സൃഷ്ടികളുടെയും അടിസ്ഥാനമായ 'പ്രാണന്‍' എന്ന് വിളിക്കുന്നു, എന്നാല്‍ അതിനപ്പുറവും ഊര്‍ജ്ജമുണ്ട്. ഭൗതികമായി പ്രത്യക്ഷീഭവിക്കാത്ത അതും ഊര്‍ജ്ജം തന്നെയാണ്. അതിനെ നാം വിജ്ഞാനമയകോശം എന്നും ആനന്ദമയകോശം എന്നും വിളിക്കുന്നു. ഇന്ന് അതിനെ നാം ശൂന്യത എന്നും വിളിക്കുന്നു. 'ശൂന്യത' ആനന്ദമാണ്, എന്നാല്‍ അത് യുക്തിസഹമായി തോന്നുകയില്ല.

'ശൂന്യത' ആനന്ദമാണ്, എന്നാല്‍ അത് യുക്തിസഹമായി തോന്നുകയില്ല

പ്രാണമയകോശംവരെ മാത്രമേ യുക്തിക്കനുസരിച്ചു പറയാന്‍ കഴിയൂ. ശൂന്യത എങ്ങിനെ ആനന്ദമാകും? ശൂന്യത തോന്നുമ്പോള്‍ സാധാരണയായി ആളുകള്‍ക്ക് അനുഭവപ്പെടുന്നത് വിഷാദമാണ്, എന്നാല്‍ ഞാന്‍ പറയുന്നത്  യഥാര്‍ത്ഥത്തില്‍ നിങ്ങളിലെ ശൂന്യത അനുഭവിക്കുമ്പോള്‍ ആനന്ദമാണ് നിങ്ങള്‍ക്ക് തോന്നേണ്ടത്. എന്നാല്‍ അതും യുക്തിക്ക് നിരക്കുന്നതല്ല. യുക്തികൊണ്ട് നിങ്ങള്‍ക്ക് കര്‍മ്മത്തിനപ്പുറമുള്ള തലങ്ങളില്‍
എത്തിച്ചേരുവാന്‍ കഴിയുകയില്ല. ഭൗതികത്തോടൊപ്പം മറ്റെന്തോകൂടി എന്നു മാത്രമേ നിങ്ങള്‍ക്കു തോന്നുകയുള്ളൂ.

ശൂന്യത എന്ന വാക്ക് നാം ഉപയോഗിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് ഒന്നുമില്ലാത്ത അവസ്ഥയെന്നാണ്. എന്നാല്‍ 'അത്' ഉണ്ടുതാനും.

'മറ്റെന്തോ' എന്നതിനെ വിളിക്കുന്നത് തെറ്റാണ്, എന്തെന്നാല്‍ അത് ഒരു വസ്തുവല്ല. അപ്പോള്‍ ശൂന്യത എന്ന വാക്ക് നാം ഉപയോഗിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് ഒന്നുമില്ലാത്ത അവസ്ഥയെന്നാണ്. എന്നാല്‍ 'അത്' ഉണ്ടുതാനും! യുക്തിചിന്ത ഇവിടെ അവസാനിക്കുന്നു. ആധുനിക ശാസ്ത്രവും ഭൗതികത്തില്‍ വെച്ച് വിടപറയുന്നു. ഭൗതികതലത്തിനപ്പുറമുള്ളതിനെ അറിയുന്നതിനുവേണ്ടിയാണ് എല്ലാ ആദ്ധ്യാത്മിക ചര്‍ച്ചകളും. ഭൗതികാതീതമായതിന് വ്യാപ്തിയില്ല. വ്യാപ്തിയളക്കാന്‍ സാധിക്കാത്തതിന് കാലദേശ പരമിതികളുമില്ല. വ്യാപ്തിയും കാലവും ദേശവുമെല്ലാം ഭൗതികതലത്തില്‍ മാത്രമേയുള്ളു. ഭൗതികാതീതമായതിന് അത്തരം ഒരു പരിമിതികളും ബാധകമല്ല.

 

https://pixabay.com/p-1209151/?no_redirect