सद्गुरु

അന്വേഷി: സദ്ഗുരോ, ഞങ്ങള്‍ ചെയ്യുന്ന സാധനകള്‍കൊണ്ട് പ്രേതാത്മാക്കള്‍ ആകര്‍ഷിക്കപ്പെടുമെന്ന്, അങ്ങ് പറയുന്നത് വാസ്തവമാണോ?

സദ്ഗുരു: എല്ലാ ആത്മാക്കളും ഇവിടെ വരാന്‍ ഇഷ്ടപ്പെടുന്നത് ഇവിടുത്തെ ഊര്‍ജാവസ്ഥ സുഖപ്രദമായതിനാലാണ്. ഒരു മരച്ചുവട്ടിലിരുന്ന് അതിന്‍റെ കുളിര്‍മ ആസ്വദിക്കുന്നതുപോലെയാണത്. എന്നാല്‍ എല്ലാരെയും മരച്ചുവട്ടിലിരിക്കാന്‍ ഞാനനുവദിച്ചാല്‍ മരത്തിന്‍റെ തണല്‍കൊണ്ട് മാത്രം തൃപ്തരായെന്നു വരില്ല. ഒരാള്‍ക്കതിന്‍റെ കായ് പറിക്കണം, വേറൊരുവന് മരത്തില്‍ കയറണം, മൂന്നാമതൊരാള്‍ക്ക് അത് മുറിച്ചുകളയാന്‍ ആഗ്രഹം തോന്നും. ഈ ആത്മാക്കളും ഇങ്ങനെയാണ്, അവര്‍ ഓരോരുത്തരും വരുന്നത് വ്യത്യസ്തമായ കാര്യങ്ങള്‍ക്കാണ്. ഇക്കാരണത്താലാണ് ആളുകള്‍ സാധന തുടങ്ങുമ്പോള്‍ രുദ്രാക്ഷം ധരിക്കാനായി ഞാന്‍ അവരെ പ്രേരിപ്പിക്കുന്നത്. രുദ്രാക്ഷം ഇത്തരം ആത്മാക്കള്‍ക്കെതിരേയുളള പ്രതിരോധ കവചമാണ്.

അന്വേഷി: അങ്ങ് എന്തുകൊണ്ടാണ് രുദ്രാക്ഷം ധരിക്കാത്തത്?

സദ്ഗുരു: ചിഹ്നങ്ങളും, അടയാളങ്ങളുമാണ്, ആദ്ധ്യാത്മികത എന്ന ധാരണ, അതിന്‍റെ യഥാര്‍ത്ഥ മൂല്യം ഇല്ലാതാക്കുമെന്നതുകൊണ്ടാണ് ഞാന്‍ രുദ്രാക്ഷം ധരിക്കാത്തത്. നിങ്ങള്‍ ഉത്തരേന്ത്യയിലൂടെ സഞ്ചരിച്ചാല്‍ മുടി നീട്ടിവളര്‍ത്തി, കഴുത്ത് നിറയെ പലതരത്തിലുളള മാലകളണിഞ്ഞ് അതാണ് ആദ്ധ്യാത്മികത എന്ന് ചിന്തിച്ചു നടക്കുന്ന ധാരാളം വിവരദോഷികളെ കാണുവാന്‍ സാധിക്കും. ബോധമുളള മനുഷ്യന് ഇത്രയധികം മാലകള്‍ ധരിക്കാനാവില്ല. ഒരിക്കലും ഇത്തരം ചിന്തകള്‍ ആളുകളിലുണ്ടാവാതിരിക്കാനാണ് ഞാന്‍ രുദ്രാക്ഷം ധരിക്കാത്തത്. എനിക്ക് ഒരു തരത്തിലുളള സംരക്ഷണവും ആവശ്യമില്ല. ഇത്തരം ആത്മാക്കള്‍ ഭൂമിയുടെ തലത്തില്‍ കുറച്ചുകാലം മാത്രമേ ഉണ്ടാവൂ, അതിനാല്‍ അപൂര്‍വവും. എന്നാല്‍ മുന്‍പത്തേക്കാള്‍ ഇക്കാലത്ത് അപകടങ്ങള്‍ കൂടുതലായതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്കുളള സാധ്യത കുറച്ചു കൂടുതലാണ്.

ചിഹ്നങ്ങളും, അടയാളങ്ങളുമാണ്, ആദ്ധ്യാത്മികത എന്ന ധാരണ, അതിന്‍റെ യഥാര്‍ത്ഥ മൂല്യം ഇല്ലാതാക്കുമെന്നതുകൊണ്ടാണ് ഞാന്‍ രുദ്രാക്ഷം ധരിക്കാത്തത്.

അന്വേഷി: അങ്ങു പറയുന്നത്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂതന സാങ്കേതിക വിദ്യകളുളളപ്പോഴും, അപകടങ്ങള്‍ കൂടുതലാണ് എന്നാണോ?

സദ്ഗുരു: വാസ്തവമാണ്, സാങ്കേതിക വിദ്യതന്നെയാണ് കാരണം. അതില്ലായിരുന്നെങ്കില്‍ വീഴാനുളള സാധ്യത ഏറിയാല്‍ എന്തു സംഭവിക്കുമായിരുന്നു? എത്രയുണ്ട്? വളരെ കുറച്ചുമാത്രം ശരിയല്ലേ? എന്നാല്‍ ഇന്നത്തെ ചുറ്റുപാടില്‍ അപകടങ്ങള്‍ക്കുളള സാധ്യത ഏറെയാണ്. നിങ്ങള്‍ക്ക് കാറപകടം സംഭവിക്കാം, നിങ്ങള്‍ സഞ്ചരിക്കുന്ന വിമാനം തകരാം, നിങ്ങള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കാം. അങ്ങനെ എത്രയെത്ര അപകടങ്ങള്‍ക്കാണ് സാധ്യതയുളളത്. ഇന്നത്തെപ്പോലെയുളള അപകടങ്ങള്‍ ഈ ലോകം ഒരിക്കലും കണ്ടിട്ടില്ല. അതിനാല്‍ നിരവധി ആളുകള്‍ തങ്ങളുടെ പ്രാരബ്ധ കര്‍മ്മങ്ങള്‍ തീരുന്നതിന് മുന്‍പ് മരണമടയുന്നു. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ കൂടുന്നതിനാല്‍ അതുമുലമുളള രോഗങ്ങളും പ്രാരബ്ധ കര്‍മ്മങ്ങള്‍ തീരുന്നതിന് മുന്‍പുളള മരണത്തിന് കാരണമാവുന്നു. ഇത്തരത്തില്‍ നിങ്ങള്‍ ചിന്തിച്ചു തുടങ്ങിയാല്‍, അത് നിങ്ങളെ ഭീതിപ്പെടുത്തുകയും, മാനസികമായി തളര്‍ത്തുതയും ചെയ്യും. അപകടങ്ങളെക്കുറിച്ച് ആലോചിച്ച് പരിഭ്രമിക്കുന്നത് അതിനുളള പരിഹാരമാവുന്നില്ല. നിങ്ങള്‍, ഇത്തരം ആത്മാക്കള്‍ നിങ്ങളെ തൊടാന്‍ സാധിക്കാത്ത വിധത്തില്‍ തയ്യാറായിരിക്കുക.

അന്വേഷി: ഇത്തരം നിരവധി ആത്മാക്കളെ ആകര്‍ഷിക്കാന്‍ സാധ്യതയുളള ഈ ആശ്രമം, എത്രമാത്രം സുരക്ഷിതമാണ് സദ്ഗുരോ?

സദ്ഗുരു: ആശ്രമത്തില്‍ മാത്രമല്ല എല്ലാ സ്ഥലങ്ങളിലും അവയുണ്ടെങ്കിലും ഇവിടെ ഞാന്‍ അതിനെക്കുറിച്ചു ബോധവാന്മാരാണ് എന്നുമാത്രം. ഏതെങ്കിലും സ്ഥലം സുരക്ഷിതമായിട്ടുണ്ടെങ്കില്‍ അതിവിടമാണ്. ധ്യാനലിംഗത്തിന്‍റെ ഊര്‍ജ പ്രഭാവമുളളപ്പോള്‍ ഇത്തരം ആത്മാക്കളില്‍ നിന്നുളള രക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടതായിട്ടുപോലുമില്ല.

അന്വേഷി: ഒരു പ്രേതാത്മാവ് പൂര്‍ണമായും മോചിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ഭൗതികാതീത തലങ്ങളില്‍ നിലനില്‍ക്കാന്‍ കഴിയുമോ? അങ്ങനെ ഉണ്ടെങ്കില്‍, അവ എന്തിനത് ചെയ്യണം.?

സദ്ഗുരു: അങ്ങനെ സംഭവിക്കുന്നത് വളരെ അപൂര്‍വമാണ്. എന്നാല്‍ ചുരുക്കം ചില ആത്മാക്കളുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. 'നിര്‍മാണ്‍കായ' എന്ന പേരിലറിയപ്പെടുന്ന യോഗികളുണ്ട്. 'നിര്‍മാണ്‍' എന്നാല്‍ സൃഷ്ടിക്കുക, 'കായ' എന്നാല്‍ 'ശരീരം'. ഏറ്റവും ശ്രേഷ്ഠന്മാരായ ഈ യോഗികള്‍ക്ക് സ്വന്തം ശരീരം ഇച്ഛാനുസരണം പുനഃസൃഷ്ടിക്കാനാവും. അവര്‍ക്ക് പുനര്‍ജന്മത്തിന്‍റെ ആവശ്യമില്ല. നോക്കൂ, നിങ്ങള്‍ ഗര്‍ഭപാത്രത്തിലൂടെ ജനിക്കുമ്പോള്‍ നിങ്ങളും ഒരു ശരീരം സൃഷ്ടിക്കുകയാണ്. നിങ്ങളുടെ ഊര്‍ജം തന്നെയാണ് അതു ചെയ്യുന്നത്. അമ്മയുടെ ശരീരത്തില്‍നിന്ന് വേണ്ട പോഷക പദാര്‍ത്ഥങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍തന്നെ നിങ്ങളുടെ ശരീരം സൃഷ്ടിക്കുന്നു. ജനിച്ചശേഷവും ശരീരം സൃഷ്ടിക്കുന്നത് നിങ്ങള്‍ തന്നെയല്ലേ? നിങ്ങളുടെ മാതാവല്ല അതു ചെയ്യുന്നത്. നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിലൂടെയും നിങ്ങള്‍ ശ്വസിക്കുന്ന വായുവിലൂടെയും കുടിക്കുന്ന ജലത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ആവശ്യമുളള പോഷകഘടകങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ അതിനെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ജനിക്കുന്നതിനു മുന്‍പ് അമ്മയുടെ ശരീരത്തിലെ പോഷകങ്ങള്‍ നിങ്ങള്‍ വലിച്ചെടുത്ത് നിങ്ങളുടെ ഊര്‍ജത്താല്‍ ശരീരം സൃഷ്ടിക്കുന്നു.

അമ്മയുടെ ശരീരത്തില്‍നിന്ന് വേണ്ട പോഷക പദാര്‍ത്ഥങ്ങള്‍ സ്വീകരിച്ച് നിങ്ങള്‍തന്നെ നിങ്ങളുടെ ശരീരം സൃഷ്ടിക്കുന്നു. ജനിച്ചശേഷവും ശരീരം സൃഷ്ടിക്കുന്നത് നിങ്ങള്‍ തന്നെയല്ലേ? നിങ്ങളുടെ മാതാവല്ല അതു ചെയ്യുന്നത്.

അമ്മയുടെ ഗര്‍ഭപാത്രത്തിന്‍റെ സഹായമില്ലാതെ ഒരാള്‍ക്ക് ശരീരം സൃഷ്ടിക്കാനുളള കഴിവ് നേടാനാവും. നിങ്ങള്‍ക്കത് സ്വയം സൃഷ്ടിക്കാനാവും. അതിനായി ഒരു ചെറിയ ശരീരം സൃഷ്ടിക്കേണ്ടതായിട്ടില്ല, ഗര്‍ഭപാത്രത്തിലേതുപോലെ നിങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഒരു സാധാരണ ശരീരമോ, ഇരുപതടി വലുപ്പമുളള ശരീരമോ വേണമെങ്കില്‍ സൃഷ്ടിക്കാം.

സൂക്ഷ്മതലങ്ങളിലുളള നിര്‍മ്മാണകായന്മാര്‍ ഇതിനായി ബൃഹത്തായ പ്രവൃത്തികളാണ് ചെയ്യുന്നത്. ആ സ്ഥിതിയിലായിരിക്കുന്നത് അവര്‍ സ്വയം തിരഞ്ഞെടുത്തതിനാലാണ്. ഇത് അവര്‍ മറ്റുളളവരോടുളള അനുകമ്പകൊണ്ടോ, അവരുടെ ഗുരുക്കന്മാരുടെ നിര്‍ദ്ദേശമനുസരിച്ചോ ചെയ്യുന്നതാണ്. മനുഷ്യ ജീവിതത്തിന്‍റെ കാല പരിഗണനയ്ക്കനുസരിച്ച് ഇത് ഒരു നീണ്ടകാലഘട്ടവുമായിരിക്കും. രണ്ടോ മൂന്നോ ആയിരം വര്‍ഷങ്ങളോ ചിലപ്പോള്‍ പതിനായിരം വര്‍ഷങ്ങളോ ആയിരിക്കും ഇതിനായി വേണ്ടിവരിക. അതിനുശേഷമാവും അവര്‍ മോചിതരാവുന്നത്. ഈ നിര്‍മ്മാണകായരായ യോഗികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് സൂക്ഷ്മ ശരീരത്തില്‍ നിലനില്‍ക്കുന്നത്. വല്ലപ്പോഴും ഒരു സമയത്ത് ചിലകാര്യങ്ങള്‍ ചെയ്യാന്‍വേണ്ടി അവര്‍ ഒരു ഭൗതിക ശരീരം സൃഷ്ടിക്കുന്നു. അവരില്ലായിരുന്നെങ്കില്‍ എനിക്ക് ഇത്ര അറിവ് ഉണ്ടാകുമായിരുന്നില്ല.