सद्गुरु

അന്വേഷി: സദ്‌ഗുരോ, ഒരു കുഞ്ഞ്‌ മരിച്ചാല്‍ അത്‌ ആരുടെ കര്‍മം കൊണ്ടാണ്‌? നമ്മള്‍ കരയരുത്‌ എന്ന്‍ മറ്റുളളവര്‍ പറയുന്നതെന്തുകൊണ്ടാണ്‌? അതും കര്‍മത്തിന്‍റെ ഭാഗമാണോ? അച്ഛനമ്മമാരുടെ മുജ്ജന്മകര്‍മങ്ങളില്‍ ചിലത്‌ ഇതിനാല്‍ ഇല്ലാതാവുമോ?

സദ്‌ഗുരു: ശരിയാണ്, കരയേണ്ട കാര്യമില്ല. കര്‍മം ഇല്ലാതായാലും ഇല്ലെങ്കിലും കരയേണ്ട കാര്യമില്ല. നിങ്ങള്‍ സ്‌നേഹം കൊണ്ടോ അനുകമ്പ കൊണ്ടോ കരയുന്നതാണെങ്കില്‍ അത്‌ നല്ലതാണ്‌, എന്നാല്‍ ഭൌതിക ശരീരം ജീവസ്സറ്റതായി എന്നതുകൊണ്ട് ‌ കരയരുത്‌. അത്‌ എന്നായാലും നശിക്കേണ്ടതാണ്‌ എന്നത്‌ മനസ്സിലാക്കണം. ഈ ശരീരം ശാശ്വതമല്ല എന്നത്‌ ആദ്യ ദിവസം തൊട്ടേ നിങ്ങള്‍ക്കറിയാം. ഇത്‌ ശാശ്വതമാണ്‌ എന്ന്‍ ചിന്തിക്കാനുള്ള മൌഢ്യം ആര്‍ക്കും ഇല്ലെങ്കിലും, പലരും അത്തരത്തില്‍ ചിന്തിക്കുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ ആളുകള്‍ ശവശരീരങ്ങള്‍ ഭാവിയിലേക്ക്‌ സൂക്ഷിച്ചുവെക്കാറുണ്ട്. ഇംഗ്ലണ്ടില്‍ ശവശരീരം യന്ത്രങ്ങളുടെ സഹായത്താല്‍ കേടുകൂടാതെ ഭാവിയിലേക്ക്‌ സൂക്ഷിച്ചുവയ്ക്കാന്‍ ആരംഭിച്ചുകഴിഞ്ഞു, രക്ത ചംക്രമണം യന്ത്രസഹായത്താല്‍ നടത്തി ശരീരം കേടാവാതെ സൂക്ഷിച്ചു വയ്ക്കുന്നു. ഇതിന്‌ വളരെ പണച്ചിലവുണ്ട്‌. എന്നെങ്കിലും ആത്മാക്കള്‍ തിരിച്ചുവരുമ്പോള്‍ സ്വന്തം ശരീരത്തിലേക്ക്‌ വരാം എന്ന ഉദ്ദേശമാണ്‌ ഇതിന്‌ പിന്നില്‍. ശുദ്ധ അസംബന്ധമാണിത്‌. പാശ്ചാത്യദര്‍ശനത്തിന്‍റെ തെറ്റായ വ്യാഖ്യാനമാണ്‌ ഇങ്ങിനെയൊരു വിഡ്‌ഢിത്തം കാട്ടാന്‍ ആളുകള്‍ക്ക്‌ പ്രേരണയായത്‌.

ഇംഗ്ലണ്ടില്‍ ശവശരീരം യന്ത്രങ്ങളുടെ സഹായത്താല്‍, രക്ത ചംക്രമണം യന്ത്രസഹായത്താല്‍ നടത്തി ശരീരം കേടാവാതെ സൂക്ഷിച്ചു വയ്ക്കുന്നു.

ജീവന്‍റെ നിലനില്‍പ്പിനെക്കുറിച്ച്‌ യേശുക്രിസ്‌തു പറയുകപോലും ചെയ്‌തിട്ടില്ല. ഈ ജന്മത്തെ സഫലമായി ഉപയോഗപ്പെടുത്താന്‍ മാത്രമാണ്‌ അദ്ദേഹം പറഞ്ഞത്‌. "ഞാന്‍ കൂടെയുള്ളപ്പോള്‍ നിങ്ങള്‍ ആത്മീയ ഉന്നമനം നേടുക” ഇതാണ്‌ അദ്ദേഹം പറഞ്ഞത്‌. പുനര്‍ജന്മത്തെക്കുറിച്ച്‌ ഒരിക്കല്‍പോലും അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞു, "ഇതാണ്‌ സത്യം. ഇപ്പോള്‍, ഇതാണവസരം. ഇപ്പോള്‍ നിങ്ങള്‍ അത്‌ ചെയ്യണം. ഇപ്പോഴല്ലെങ്കില്‍ മറ്റൊരവസരമില്ല.” അദ്ദേഹം പഠിപ്പിച്ചു കൊടുത്തതെല്ലാം ഈ അടിസ്ഥാനത്തിലായിരുന്നു. തത്വചിന്ത ഇവിടെ അവസാനിക്കണം, ഈ ജന്മത്തോടെ. അതുകൊണ്ടാണ്‌ പാശ്ചാത്യ മനസ്സ്‌ ഇത്രമാത്രം കര്‍മബദ്ധവും പ്രസരിപ്പുള്ളതുമായത്‌. പിംഗള ഇത്ര മാത്രം ഊര്‍ജസ്വലമാവാന്‍ കാരണം ജീവിതം ഈ ജന്മംകൊണ്ട് ‌ തീരും എന്ന ചിന്തയാണ്‌. (പിംഗള – പ്രാണശക്തിയെ വഹിക്കുന്ന പ്രധാനപ്പെട്ട ഒരു ചാനല്‍ – പുരുഷഭാവം) നിങ്ങളുടെ മരണത്തോടെ എല്ലാം അവസാനിക്കുന്നു. അടുത്തത്‌ എന്താണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. പാശ്ചാത്യരെ സംബന്ധിച്ചതത്തോളം ഈ ജീവിതംകൊണ്ട് ‌ എല്ലാം അവസാനിക്കുന്നതിനാല്‍, വലിയ ധൃതിയും അക്ഷമയും ജീവിതത്തിലെ എല്ലാ തലങ്ങളിലും കാണുവാന്‍ കഴിയുന്നു. ഇന്നുതന്നെ എല്ലാം ചെയ്‌തു തീര്‍ക്കാനുള്ള ധൃതി. എന്നാല്‍ ഭാരതത്തിലാകട്ടെ നമുക്കറിയാം, ജന്മങ്ങള്‍ അനേകം ഉണ്ടെന്ന്‍. അതുകൊണ്ട് ‌ ഒരു പ്രശ്‌നവുമില്ല. ഈ ജന്മത്തില്‍ കഴിഞ്ഞില്ല എങ്കില്‍ അടുത്ത ജന്മത്തില്‍ ആവാം.

ഒരുനാള്‍ ശങ്കരന്‍പിള്ള, മദ്യപാനം മൂലമുണ്ടായ തന്‍റെ കരള്‍രോഗത്തിന്‌ വേണ്ടി ഡോക്‌ടറെ കണ്ടിട്ട്‌ തിരിച്ചുവന്നു. തനിക്ക്‌ ഇനി പന്ത്രണ്ട് ‌ മണിക്കൂറുകള്‍ കൂടിയേ ജീവിതം ബാക്കിയുള്ളു എന്ന്‍ വളരെ സങ്കടത്തോടെ അയാള്‍ ഭാര്യയെ അറിയിച്ചു. ഇതുകേട്ട്‌ കരഞ്ഞ ഭാര്യയുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട്‌, ഒരു നല്ല അത്താഴം ഒരുക്കുവാന്‍ അയാള്‍ പറഞ്ഞു. രാത്രിയില്‍ അയാളുടെ ലൈംഗിക മുന്നേറ്റങ്ങള്‍ ഒരു ഭാര്യയുടെ കടമയെന്നോണം, ഹൃദയഭാരത്തോടെയാണെങ്കിലും അവര്‍ അനുസരിച്ചു. മൂന്നു മണിക്കൂറുകള്‍ക്കു ശേഷം ശങ്കരന്‍പിള്ള ഭാര്യയെ പതുക്കെ ഉണര്‍ത്തിയിട്ട്‌ പറഞ്ഞു, "ഇനിയും എനിക്ക്‌ ഏഴുമണിക്കൂറുകള്‍ മാത്രമേ ശേഷിച്ചിട്ടുള്ളു. അതിനു മുമ്പ്‌ ഞാന്‍ ചിന്തിക്കുകയായിരുന്നു, നിനക്കറിയാമല്ലോ.… കുറെ സമയത്തിനു ശേഷം അഞ്ചു മണിക്കൂര്‍ മാത്രമേ ബാക്കിയുള്ളൂവെന്നു മനസ്സിലാക്കി കണ്ണുനീരോടെ ഭാര്യയെ ഉണര്‍ത്തി, "ദയവായി ഞാന്‍ മരിക്കുന്നതിന്‌ മുമ്പ്‌ ഒരിക്കല്‍കൂടി. സമ്മതം മൂളിയ അവര്‍ പിന്നീടൊരു ദീര്‍ഘനിശ്വാസത്തോടെ ഗാഢനിദ്രയില്‍ വീണു. മണിക്കൂറുകള്‍ നീങ്ങുന്നത്‌ ശ്രദ്ധിച്ചു കിടന്ന ശങ്കരന്‍ പിള്ള, മൂന്നു മണിക്കൂകള്‍ മാത്രം ശേഷിച്ചപ്പോള്‍ ഗാഢനിദ്രയിലായിരുന്ന ഭാര്യയെ വിളിച്ചുണര്‍ത്തി ഒരിക്കല്‍കൂടി ആകാമോ എന്ന്‍ ചോദിച്ചു. ഇത്‌ കേട്ട്‌ കിടക്കയില്‍ എഴുന്നേറ്റിരുന്ന ഭാര്യ അയാളുടെ നേരേ തിരിഞ്ഞുകൊണ്ട് ‌ പറഞ്ഞു, "എനിക്ക്‌ രാവിലെ ഉണര്‍ന്നു ജോലികള്‍ തീ'ര്‍ക്കാനുണ്ട്, നിങ്ങള്‍ക്കത് വേണ്ടല്ലോ! "

കുഞ്ഞിന്റെ മരണം നിങ്ങളുടെ കര്‍മമാവുന്നു. അതോടുകൂടി നിങ്ങള്‍ അതിയായ ദുഃഖത്തിലാണ്ടുപോവുന്നു. അതുകൊണ്ട് ‌ അത്‌ കര്‍മ ലയനമല്ല.

താങ്കളുടെ ചോദ്യം കുഞ്ഞു മരിച്ചതുകൊണ്ട് ‌ മാതാപിതാക്കളുടെ കര്‍മം ഇല്ലാതാകുമോ എന്നാണ്‌. ഇല്ല. കുഞ്ഞ്‌ നിങ്ങളുടെ വിലയേറിയ സ്വത്തായിരുന്നതിനാല്‍, അതിന്‍റെ മരണം നിങ്ങളുടെ കര്‍മമാവുന്നു. കുഞ്ഞിനെ നഷ്‌ടപ്പെടുന്നത്‌ നിങ്ങളെ സംബന്ധിച്ച്‌ ഒട്ടും നല്ല അനുഭവമല്ല. കുഞ്ഞ്‌ മരിച്ചാല്‍ അവന്‍ ദൈവസന്നിധിയില്‍ പോയി എന്നുപറഞ്ഞ്‌ നിങ്ങള്‍ കയ്യടിക്കുകയോ, തുള്ളിച്ചാടുകയോ ചെയ്യില്ല, മറിച്ച്‌ നിങ്ങള്‍ അതിയായ ദുഃഖത്തിലാണ്ടുപോവുന്നു. അതുകൊണ്ട് ‌ അത്‌ കര്‍മ ലയനമല്ല. നിങ്ങളുടെ കര്‍മത്തിനനുസരിച്ച്‌ അത്‌ അങ്ങിനെ സംഭവിച്ചു എന്നേയുള്ളു. അതിനെ ലയനം എന്നു പറയാനാവില്ല. നിങ്ങള്‍ അതിനാല്‍ കഷ്‌ടപ്പെടാന്‍ പോകുകയാണ്‌. കുഞ്ഞ്‌ മരിച്ചെങ്കിലും, അതിന്‍റെ വ്യഥയാല്‍ നിങ്ങള്‍ കഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. ശരിയല്ലേ? കര്‍മം നിങ്ങളുടെ മനോഭാവത്തിലും കഷ്‌ടപ്പാടിലുമാണ്‌.

https://upload.wikimedia.org/wikipedia/commons/f/f2/Armenian_woman_kneeling_beside_dead_child_in_field.