सद्गुरु

 

പല ദിവ്യാത്മാക്കളും അവരുടെ പാദങ്ങള്‍ മറ്റുള്ളവര്‍ തൊടുവാന്‍ അനുവദിക്കാറില്ല. അതിനു കാരണം അവരുടെ പ്രത്യേക അവസ്ഥയാണ്. ചില സന്ദര്‍ഭങ്ങളില്‍ പാദസ്പര്‍ശം ഗുരുവിന് നഷ്ടം വരുത്തും

അന്വേഷി: തിരുമ്മല്‍ അഥവാ റിഫളക്സോളജി ഹാനികരമാണോ? തിരുമ്മലിലൂടെ, വിലക്കപ്പെട്ടിട്ടുള്ള എന്തിനെയെങ്കിലും നിങ്ങള്‍ ഉത്തേജിപ്പിക്കുമോ?
സദ്ഗുരു: വാസ്തവത്തില്‍ അതുകൊണ്ട് തകരാറൊന്നുമില്ല. അതിനുള്ള സ്പര്‍ശബോധം ആളുകള്‍ക്കില്ല. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആരും എന്‍റെ കാലില്‍ തൊടാന്‍ ഞാന്‍ അനുവദിക്കാറില്ല, അല്ലാത്തപ്പോള്‍ എല്ലാവരെയും അനുവദിക്കും. നല്ലൊരു സ്വീകരണ രീതിയാണത്. തലകുമ്പിടുന്നത് വ്യായാമത്തിനു വേണ്ടിയല്ല. ഏങ്ങനെ കുമ്പിടണമെന്ന് ഒരാള്‍ക്കറിയാമെങ്കില്‍, ഒരാളുടെ പാദം വേണ്ട രീതിയില്‍ സപര്‍ശിക്കാന്‍ കഴിഞ്ഞാല്‍ അതുകൊണ്ട് ലഭിക്കുന്നത് വലിയ അനുഗ്രഹമായിരിക്കും, എന്നാല്‍ തലകുമ്പിടുകയും പാദം തൊടുകയും ചെയ്യുന്ന എല്ലാവര്‍ക്കും അത് ലഭിക്കുന്നില്ല. സമര്‍പ്പണം പൂര്‍ണ്ണമാണെങ്കില്‍ മാത്രമേ എന്തെങ്കിലും ലഭിക്കു.

സാധാരണ രീതിയില്‍ തിരുമ്മല്‍ ഇന്ദ്രിയ സുഖം നല്‍കുന്നതിന് വേണ്ടിയാണ്, എന്നാല്‍ അംഗ മര്‍ദ്ദനം നിങ്ങളെ ഇന്ദ്രിയാതീതമായ തലങ്ങള്‍ കാട്ടിത്തരുന്നു

ഇതിന്‍റെ പിറകില്‍ വലിയൊരു ശാസ്ത്രം തന്നെയുണ്ട്. യോഗയില്‍ 'അംഗമര്‍ദ്ദനം' ഏന്നൊരു ഭാഗമുണ്ട്. 'അംഗ' എന്നാല്‍ അവയവങ്ങള്‍ എന്നോ, ശരീരഭാഗമെന്നോ പറയാം. 'മര്‍ദ്ദനം' എന്നാല്‍ ഇല്ലായ്മ ചെയ്യല്‍ എന്നര്‍ത്ഥം. നിങ്ങളെ ശരീരമില്ലാത്ത അവസ്ഥ അനുഭവിപ്പിക്കുന്ന ഒരുതരം തിരുമ്മലാണത്. സാധാരണ രീതിയില്‍ തിരുമ്മല്‍ ഇന്ദ്രിയ സുഖം നല്‍കുന്നതിന് വേണ്ടിയാണ്, എന്നാല്‍ അംഗ മര്‍ദ്ദനം നിങ്ങളെ ഇന്ദ്രിയാതീതമായ തലങ്ങള്‍ കാട്ടിത്തരുന്നു. യോഗയില്‍ ഇതിനെക്കുറിച്ച് പ്രതിപാദിക്കാതിരിക്കുവാനും ഇത് പ്രയോഗിക്കാതിരിക്കാനും കാരണം, ഇതിനെക്കുറിച്ച് ഒരറിവും ഇല്ലാതെ തിരുമ്മല്‍ കേന്ദ്രങ്ങളില്‍ ഇത് ദുരുപയോഗപ്പെടുത്തും എന്നതിനാലാണ്. അങ്ങനെ ചെയ്യാന്‍ വേണ്ടിയുള്ളതല്ല അത്.

നിങ്ങള്‍ നടക്കുമ്പോള്‍പോലും ഉത്തേജനം സംഭവിക്കുന്നുണ്ട്. ശരീരത്തിന്‍റെ അയവിനുവേണ്ടി മാത്രമല്ല തിരുമ്മല്‍, മറ്റുപലതും അതില്‍ ഉള്‍പ്പെടുന്നുണ്ട്. അത് ചെയ്യുന്നതിനുള്ള രീതികളുമുണ്ട്. ചില ചക്രങ്ങള്‍ 'ക്ലോക്ക് വൈസായി' പ്രവര്‍ത്തിക്കുമ്പോള്‍ മറ്റു ചിലവ 'ആന്‍റിക്ലോക്ക് വൈസായി' പ്രവര്‍ത്തിക്കുന്നു. ശരീരത്തെ പ്രത്യേകരീതിയില്‍ അമര്‍ത്തുമ്പോള്‍ മാത്രമേ ഈ ചക്രങ്ങള്‍ ഉത്തേജിതമാവുകയുള്ളു.

ഇങ്ങനെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ പറഞ്ഞുനടന്നാല്‍ എല്ലാവരും അതുമിതുമൊക്കെ ചെയ്ത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കും. അതിനുകാരണം നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ഭൗതികവും ഭൗതികാതീതവുമാണ്. ഭൗതികം മാത്രമായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാമായിരുന്നു. ഇവിടെ നിങ്ങളുടെ പ്രവൃത്തിമണ്ഡലം രണ്ടിനും മദ്ധ്യേയാണ്. അതുകൊണ്ട് കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ശാരീരികമായും യുക്തിക്കനുസരിച്ചും ചെയ്യുന്നതുകൊണ്ട് എല്ലാമാകുന്നില്ല, അതിന് മറ്റു മാനങ്ങളുണ്ട്. യോഗയില്‍ ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിനും വേറൊരു തലം കൂടിയുണ്ട്. ആ വ്യത്യസ്ത തലങ്ങള്‍ ഇല്ലാതിരുന്നാല്‍ യോഗ മറ്റൊരു ശാരീരിക പ്രവൃത്തിയായി ചുരുങ്ങും.

അമ്പേഷി: സദ്ഗുരു, ഗുരുപാദങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം കല്‍പിച്ചിരിക്കുന്നതെന്തുകൊണ്ടാണ്? ഗുരുവിന്‍റെ പാദങ്ങളില്‍ പ്രണമിക്കണമെന്ന് എന്തുകൊണ്ടാണ് ആദ്ധ്യാത്മികമാര്‍ഗ്ഗം അനുശ്ശാസിക്കുന്നത്?

സദ്ഗുരു: അതില്‍ ചില പ്രധാന തത്ത്വങ്ങള്‍ അടങ്ങിയിരിക്കുന്നു. ഗുരുപാദങ്ങളില്‍ പ്രണമിക്കുന്നത് അനുഗ്രഹം ലഭിക്കുവാനുള്ള അസുലഭ മുഹൂര്‍ത്തമാണ്. ഇന്നലെ ഒരു കൂട്ടര്‍ എന്‍റെ പാദങ്ങളില്‍ പ്രണമിക്കുന്നത് നിങ്ങള്‍ കണ്ടുവല്ലോ? ഏങ്ങനെയാണ് എന്‍റെ പാദങ്ങളില്‍ അവര്‍ പിടിച്ചതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചുവോ? അതിന്‍റെ പ്രധാന്യത്തെക്കുറിച്ച് പരമ്പരാഗതമായി അവരെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. എന്‍റെ പാദങ്ങള്‍ സ്പര്‍ശിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ജീവിതത്തില്‍ എല്ലാ സൗഭാഗ്യങ്ങളുമുളള അവര്‍, വലിയ വ്യപാര സ്ഥാപനങ്ങളുടെ ഉടമകളാണ്. ഏങ്ങനെയാണ് പാദങ്ങള്‍ പിടിക്കേണ്ടത് എന്നവര്‍ക്കറിയാം.

guru feetധ്യാനലിംഗ പ്രതിഷ്ഠയ്ക്കുശേഷം ഞാന്‍ കാലുറകള്‍ ധരിക്കാറുണ്ട്. എന്‍റെ ഊര്‍ജവ്യവസ്ഥ തകരാറായതിനാലാണ് ഞാന്‍ ആരും എന്‍റെ പാദം തൊടുവാന്‍ അനുവദിക്കാത്തത്. പല ദിവ്യാത്മാക്കളും അവരുടെ പാദങ്ങള്‍ മറ്റുള്ളവര്‍ തൊടുവാന്‍ അനുവദിക്കാറില്ല. അതിനു കാരണം അവരുടെ പ്രത്യേക അവസ്ഥയാണ്. ചില സന്ദര്‍ഭങ്ങളില്‍ പാദസ്പര്‍ശം ഗുരുവിന് നഷ്ടം വരുത്തും. ഇതിനെപ്പറ്റി കൂടുതല്‍ അറിവില്ലാത്തവര്‍ക്ക് അത് വലിയൊരു കാര്യമല്ല, ഒരാള്‍ പാദങ്ങളില്‍ പ്രണമിക്കുന്നത് അവരെ സന്തുഷ്ടരാക്കുന്നു. അനുഗ്രഹം സ്വീകരിക്കുന്നതിന് ചില രീതികളുണ്ട്.

പല സന്ദര്‍ഭങ്ങളിലും ഞാന്‍ കാണിച്ചു തന്നിട്ടുണ്ട് മോതിര വിരലിന് ഒരാളില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന്. ഒറ്റ സ്പര്‍ശത്താല്‍ പല കാര്യങ്ങളും സംഭവിക്കും. അതുപോലെതന്നെ പാദത്തില്‍ ചിലയിടങ്ങളില്‍ സ്പര്‍ശിച്ചാല്‍ മതി, അനുഗ്രഹം ലഭിക്കുവാന്‍. എല്ലാ ചക്രങ്ങള്‍ക്കും നിങ്ങളുടെ കാല്‍വെള്ളയില്‍ സ്പഷ്ടമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളുണ്ട്. നിങ്ങളുടെ ഏഴുചക്രങ്ങളും കാല്‍വെളളയില്‍ ഒരു പ്രത്യേക രീതിയില്‍ രേഖപ്പടുത്തിയിരിക്കുന്നു. തൊണ്ണൂറു ദിവസത്തെ ഹോള്‍നെസ്സ് പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാരെയും അവരുടെ പങ്കാളിയുടെ കാലിലെ ചക്രങ്ങളെ ഉത്തേജിപ്പിക്കാന്‍ പരിശീലിപ്പിച്ചിരുന്നു. ദേശീയ ഹോക്കി ടീമംഗങ്ങള്‍ ഇവിടെ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അവരുടെ പാദങ്ങള്‍ തിരുമ്മി ചക്രങ്ങള്‍ ഉത്തേജിപ്പിച്ചിരുന്നു. അതുകൊണ്ട് വലിയ വ്യത്യാസംതന്നെ അനുഭവപ്പെട്ടു. ഞാന്‍ അവരുടെ ചില ചക്രങ്ങളെ തിരുമ്മി അവരുടെ ഊര്‍ജത്തെ ഉത്തേജിപ്പിച്ചു. ധ്യാനലിംഗ ക്ഷേത്രത്തിലെ പടികള്‍ ഉണ്ടാക്കിയിരിക്കുന്നതുപോലും നിങ്ങളുടെ പാദങ്ങള്‍ അവയില്‍ അമരുമ്പോള്‍ നാഡികള്‍ ഉത്തേജിപ്പിക്കപ്പെടുന്ന രീതിയിലാണ്.

യോഗയില്‍ ഓരോ ചക്രങ്ങളും കാല്‍വെളളയില്‍ എവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കൃത്യമായി അറിയാം

ഇപ്പോളതിനെ 'റിഫളക്സോളജി' എന്നാണ് വിളിക്കുന്നതെന്ന് തോന്നുന്നു. കൃത്യമായി അറിയാതെ എല്ലാ ഭാഗങ്ങളും അമര്‍ത്തി അവര്‍ ഉദ്ദേശിച്ച ഫലം പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത് അങ്ങിനെയല്ല. യോഗയില്‍ ഓരോ ചക്രങ്ങളും കാല്‍വെളളയില്‍ എവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കൃത്യമായി അറിയാം. എല്ലാവര്‍ക്കും ഇത് ഒരുപോലെയല്ല. ഓരോരുത്തരുടെയും ചക്രങ്ങള്‍ എവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു നോക്കി, അവരെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും, കര്‍മ്മബന്ധങ്ങള്‍പോലും അറിയാന്‍ സാധിക്കും. ഇത് നിങ്ങളുടെ ശരീരത്തില്‍ പല രീതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു, നിങ്ങളുടെ കൈകളില്‍പോലും. നിങ്ങളുടെ കര്‍മ്മബന്ധങ്ങള്‍ മിക്കവാറും എല്ലാംതന്നെ അവിടെയെഴുതിയിട്ടുണ്ട്. ഭൂതകാലം വായിച്ച് ഭാവിയെ പ്രവചിക്കാന്‍ പലരും ശ്രമിക്കുന്നത് ഇതിനെ അടിസ്ഥാനമാക്കിയാണ്.