सद्गुरु

അന്വേഷി: ധ്യാനലിംഗ സൃഷ്ടിയുടെ കഥയൊന്ന് പറയാമോ, സദ്ഗുരോ?

സദ്ഗുരു: നോക്കൂ, ഞാന്‍ ഇങ്ങിനെയൊരു ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞപ്പോള്‍ ആദ്യം ആരും അത് വിശ്വസിച്ചില്ല, എന്തെന്നാല്‍ യുക്തിപരമായി ചിന്തിക്കുകയും എല്ലാറ്റിനേയും ചോദ്യം ചെയ്യുകയും ചെയ്തിരുന്ന എന്നെ ഒരു നിരീശ്വരവാദിയായിട്ടാണ് ആളുകള്‍ കണ്ടത്. ‘ലിംഗം’ എന്ന വാക്ക് ഉച്ചരിക്കുകപോലും ചെയ്യുന്നതിന് മുന്‍പ് ഞാന്‍ സമൂഹത്തിലെ ആളുകളുടെ സമ്മതം നേടിയെടുക്കാനായി പതിനേഴ് കൊല്ലക്കാലം പരിശ്രമിച്ചു. “ഞാന്‍ ഒരു ക്ഷേത്രം നിര്‍മിക്കാന്‍ പോവുന്നു” എന്ന് പറഞ്ഞപ്പോള്‍ ആരും അത് വിശ്വസിച്ചില്ല. എന്‍റെ അതുവരെയുളള ജീവിതകാലം മുഴുവന്‍ മനസ്സില്‍ ഈ ഒരു ചിന്തമാത്രമേ ഉണ്ടായിരുന്നുളളൂ എങ്കിലും അത് ആരോടും പറഞ്ഞിരുന്നില്ല. അതിനുളള ചുറ്റുപാടുകള്‍ ശരിയായി എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അത് ആരോടെങ്കിലും പറഞ്ഞുളളു. ആളുകള്‍ അത് വിശ്വസിച്ചില്ല. അവര്‍ പറഞ്ഞു, “താങ്കള്‍ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ പോകുന്നോ? താങ്കള്‍ കാരണമാണ് ഞങ്ങള്‍ ക്ഷേത്രത്തില്‍ പോക്ക് നിര്‍ത്തിയത്, ഇപ്പോഴിതാ, താങ്കള്‍തന്നെ ക്ഷേത്രം നിര്‍മ്മിക്കുന്നു!”


പ്രതിഷ്ഠയുടെ ഉദ്ദേശം തന്നെ ധ്യാനലിംഗത്തിന്‍റെ ഊര്‍ജസ്ഥിതി ഏറ്റവും സൂക്ഷ്മമാക്കുക എന്നതായിരുന്നു, അതിനപ്പുറം രൂപം നിലനില്‍ക്കാനാവാത്തത്ര സൂക്ഷ്മം. ഊര്‍ജത്തെ ആ അവസ്ഥയില്‍ എത്തിച്ചിട്ട് അതിന് ഒരു കവചമുണ്ടാക്കി എന്നെന്നും നിലനിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.

ഇനിയും ധ്യാനലിംഗ പ്രതിഷ്ഠയെക്കുറിച്ചു പറയാം. പ്രതിഷ്ഠയുടെ ഉദ്ദേശം തന്നെ ധ്യാനലിംഗത്തിന്‍റെ ഊര്‍ജസ്ഥിതി ഏറ്റവും സൂക്ഷ്മമാക്കുക എന്നതായിരുന്നു, അതിനപ്പുറം രൂപം നിലനില്‍ക്കാനാവാത്തത്ര സൂക്ഷ്മം. ഊര്‍ജത്തെ ആ അവസ്ഥയില്‍ എത്തിച്ചിട്ട് അതിന് ഒരു കവചമുണ്ടാക്കി എന്നെന്നും നിലനിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. അതിനുളളില്‍ പ്രത്യേക രീതിയില്‍ അതിനെ ബന്ധിക്കണം. ഈ പ്രതിഷ്ഠാ രീതിയില്‍ മന്ത്രങ്ങള്‍ക്കോ ആചാരമുറകള്‍ക്കോ സ്ഥാനമില്ല. അത് ആളുകള്‍ സൃഷ്ടിക്കുന്ന ഊര്‍ജ പ്രതിഭാസമാണ്. നിങ്ങളുടെ കയ്യില്‍ പത്ത് മണ്‍കലങ്ങള്‍ ഉണ്ടെന്ന് വിചാരിക്കുക. ചുട്ടെടുത്ത മണ്‍കലങ്ങളാണെങ്കില്‍ അവകൊണ്ട് മറ്റൊന്നും ഉണ്ടാക്കാന്‍ കഴിയുകയില്ല. പൊട്ടിച്ചാല്‍ കഷണങ്ങളായി മാറും എന്നേയുളളു. എന്നാല്‍ ചുട്ട മണ്‍കലത്തെ അതിന്‍റെ മുന്‍പിലത്തെ അവസ്ഥയായ ചെളിയാക്കി മാറ്റാന്‍ കഴിഞ്ഞാല്‍, ഈ പത്ത് കലങ്ങളും കൂട്ടിക്കലര്‍ത്തി പതിനൊന്നാമത് ഒരു കലമുണ്ടാക്കാന്‍ സാധിക്കും. ഇവിടെയും അതു തന്നെയാണ് സംഭവിക്കുന്നത്. നിങ്ങളെ കൂടുതല്‍ അയവുളള രീതിയിലാക്കുക, നിങ്ങളുടെ ജീവോര്‍ജത്തെ വഴങ്ങുന്ന രീതിയിലാക്കുക. ഇപ്പോള്‍ ആ ഊര്‍ജം ഒരു വ്യക്തിയുടെ രൂപത്തിലാണ്. അതിനാല്‍ ഈ കര്‍മ്മത്തില്‍ പങ്കെടുക്കുന്നവരെ വര്‍ഷങ്ങള്‍ നീളുന്ന സാധനകളിലൂടെ കൂടുതല്‍ അയവുളള രീതിയിലാക്കേണ്ടിയിരുന്നു. ആ ഊര്‍ജത്തെ ഉപയോഗിച്ച് ഞാന്‍ സൃഷ്ടിച്ച ഇടത്തിലേക്ക് മഹത്തായ ഒന്നിനെ ക്ഷണിച്ചു വരുത്തി. അങ്ങിനെയാണ് ധ്യാനലിംഗ പ്രതിഷ്ഠ നടന്നത്.

ഇതിന് യോഗ്യതയുളളവരെ തിരഞ്ഞെടുക്കുന്നതിനായി തൊണ്ണൂറു ദിവസം നീണ്ടുനിന്ന ഒരു ഹോള്‍നെസ്സ് പ്രോഗ്രാം നടത്തി. ഏകദേശം എഴുപതാളുകള്‍ അതില്‍ പങ്കെടുത്തു. അവരില്‍ നിന്ന് പതിനാലുപേരെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അത്യന്തം തീവ്രമായ ക്രിയകളിലും സാധനകളിലും കൂടിയാണ് അവര്‍ കടന്നുപോയത്. ചില കര്‍മങ്ങള്‍ ലയിപ്പിച്ചുകളയാന്‍ നമുക്ക് ധൃതിയുണ്ടായിരുന്നു. അതിനാല്‍ ഒരു അതിവേഗ പാതയിലൂടെ അവരെ ചലിപ്പിക്കേണ്ടതായിട്ടുണ്ടായിരുന്നു. ഈ പതിനാലുപേരുടെയും ശരീരവുമായിട്ടുളള ബന്ധം ഏറ്റവും കുറഞ്ഞതാക്കി അവരെക്കൊണ്ട് വേണ്ടതായ കാര്യങ്ങള്‍ ചെയ്യിക്കുക എന്നതായിരുന്നു ഉദ്ദേശമെങ്കിലും, അതിതീവ്രമായ ശ്രമത്തിനൊടുവിലും അത് സാധ്യമായില്ല. പതിനാലുപേരുടെ ശരീരവും മനസ്സും വികാരങ്ങളും ഒരേ രീതിയിലാക്കി എടുക്കുക എളുപ്പമുളള കാര്യമല്ല. എത്ര ശ്രമിച്ചിട്ടും അത് സാധ്യമായില്ല. അതിനാല്‍ രണ്ടു പേരെ മാത്രം പങ്കാളികളാക്കി കൂടുതല്‍ കഠിനമായ മാര്‍ഗത്തിലേക്ക് നീങ്ങേണ്ടിവന്നു. ഇത് അതിസാഹസികമായ കാര്യമായിരുന്നെങ്കിലും പതിനാലുപേരെ പൂര്‍ണമായി നിയന്ത്രിക്കുന്നതിന് പകരം, രണ്ടുപേരെ നിയന്ത്രിച്ചാല്‍ മതിയായിരുന്നു.


ഞാന്‍ കേന്ദ്രസ്ഥാനമായി, മറ്റു രണ്ടുപേരുമായി ചേര്‍ന്ന് ഒരു ഊര്‍ജ ത്രികോണം സൃഷ്ടിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് അവര്‍ രണ്ടുപേരും വൈകാരികമായും മാനസികമായും ഊര്‍ജപരമായും തയാറാകണമായിരുന്നു.

ഇതൊക്കെ വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് പ്രയാസമായിരിക്കും. ഞാന്‍ കേന്ദ്രസ്ഥാനമായി, മറ്റു രണ്ടുപേരുമായി ചേര്‍ന്ന് ഒരു ഊര്‍ജ ത്രികോണം സൃഷ്ടിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതിന് അവര്‍ രണ്ടുപേരും വൈകാരികമായും മാനസികമായും ഊര്‍ജപരമായും തയാറാകണമായിരുന്നു. ഒരാള്‍ക്ക് വേദന തോന്നിയാല്‍ മറ്റു രണ്ടുപേര്‍ക്കും അവര്‍ എവിടെയായാലും ആ വേദന അനുഭവപ്പെടും. അവരുടെ ജീവിതവും നിങ്ങളുടെ ജീവിതവുമായി കൂട്ടിക്കുഴഞ്ഞ് നിങ്ങളുടെ മനസ്സില്‍ കിടക്കും. ഉദാഹരണത്തിന് നിങ്ങളില്‍ രണ്ടുപേരും ഞാനും ചേര്‍ന്നൊരു ഊര്‍ജ ത്രികോണം സൃഷ്ടിച്ചു എന്ന് സങ്കല്‍പ്പിക്കുക. എന്‍റെ ജീവിതത്തില്‍ പത്തുകൊല്ലം മുന്‍പ് സംഭവിച്ച കാര്യം നിങ്ങള്‍ക്കറിയില്ല. എന്നാല്‍ പെട്ടെന്ന് നിങ്ങള്‍ക്കത് ഇപ്പോള്‍ മനസ്സിലാകും. ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച കാര്യം എനിക്കറിയില്ലെങ്കിലും, ഇപ്പോള്‍ അതെനിക്കറിയാനാകും. ആരുടേത് ഏത് എന്നറിയാന്‍ കഴിയാതെ, എല്ലാവരുടെയും ഓര്‍മ്മ കൂട്ടികലര്‍ന്നുകിടക്കുന്നു. മൂന്നുപേരുടേയും ശരീരവും മനസ്സും വികാരങ്ങളും ഊര്‍ജവും ഒന്നായിത്തീരുന്നു. ഈ ശരീരത്തില്‍ അനുഭവപ്പെടുന്നതെല്ലാം ആ ശരീരത്തിലും അനുഭവപ്പെടുന്നു. പതിനാലുപേരെ സൃഷ്ടിച്ചെടുക്കുന്നതിലും എളുപ്പമായിരുന്നു മൂന്നുപേരെ സൃഷ്ടിച്ചെടുക്കുക, എന്നാല്‍ അത് വളരെ അപകടകരമായ പ്രവൃത്തിയായിരുന്നു. അതില്‍ പങ്കെടുത്ത ആളുകള്‍ വലിയ ആപത്താണ് അഭിമുഖീകരിച്ചത്. മൂന്നുപേര്‍ ചേര്‍ന്ന് ഊര്‍ജ ത്രികോണം സൃഷ്ടിച്ച് ഈശ്വരനെ അതിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു ഉദ്ദേശം. ഒരു ഊര്‍ജ ത്രികോണം സൃഷ്ടിക്കുക എന്നാല്‍ ഒരു ശക്തികേന്ദ്രം സൃഷ്ടിക്കുക എന്നാണ്. ഒരു തമോഗര്‍ത്തം എന്ന പോലെ എല്ലാറ്റിനേയും അതിലേക്ക് ആവാഹിച്ചെടുക്കും. ധ്യാനലിംഗ പ്രതിഷ്ഠ അങ്ങിനെയാണ് നടത്തിയത്.