ബന്ധനം

bandhanam

सद्गुरु

മനുഷ്യന്‍ ഭ്രാന്തമായി പിന്തുടരുന്ന സ്വാതന്ത്ര്യം എന്ന മായാസങ്കല്‍പത്തെ തകര്‍ത്തുകൊണ്ട്‌, കര്‍മബന്ധത്തിന്‍റെ നിബന്ധനകളെക്കുറിച്ചും അതിനുള്ള മറുമരുന്നുകളെക്കുറിച്ചും മനസ്സിലാക്കിത്തന്ന്‍, സദ്‌ഗുരു തന്‍റെ ആദ്ധ്യാത്മികചര്യകളുടെ ഒഴിയാത്ത കലവറ തുറന്ന്‍ കാട്ടുന്നു.

ഒരേയൊരു ബന്ധനം
പഞ്ചഭൂതക്കുന്നു തീര്‍ത്ത
കെണി പൊട്ടിച്ചു കടന്നു നീ
ഫലമില്ല നീയെന്ന
കുരുക്കിലല്ലോ കുടുങ്ങി നീ!
അഹംബോധമെന്ന ചാപല്യത്തി–
ന്നപ്പുറം പോകുവോളവും
നിനക്കില്ല സ്വാതന്ത്ര്യം
നീയാം തടവില്‍നിന്നുമേ.

സദ്‌ഗുരു

രാജാക്കന്മാരും രാജ പരമ്പരകളും ജനാധിപത്യത്തിന്‌ വഴി മാറിക്കൊടുക്കുന്നതും, ക്രൂരന്മാരായ സ്വേച്ഛാധിപതികള്‍ ജനകീയമുന്നേറ്റത്തിന്‌ മുന്‍പില്‍ മുട്ടുകുത്തുന്നതും കണ്ടു. ഇരുപതാം നൂറ്റാണ്ടില്‍, സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്‍റെ അടങ്ങാത്ത ദാഹം അതിന്‍റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നതായി നാം കണ്ടു. മനുഷ്യാവകാശങ്ങള്‍ ലോകരാഷ്‌ട്രങ്ങള്‍ സ്വര്‍ണലിപികളില്‍ തങ്ങളുടെ ഭരണഘടനയില്‍ ആലേഖനം ചെയ്‌തിരിക്കുമ്പോഴും, മനുഷ്യന്‍ രക്ഷപ്പെടാനാവാത്തവിധം അവന്‍റെ കര്‍മത്തിന്‌ അടിമപ്പെട്ടിരിക്കുന്നു; ഏകവും അവസാനത്തേതുമായ ബന്ധനം.

അജ്ഞാനത്താലും ഉണര്‍വില്ലായ്‌മയാലും നട്ടം തിരിയുന്ന മനുഷ്യന്‍, താന്‍ അകപ്പെട്ടിരിക്കുന്ന കര്‍മബന്ധങ്ങളുടെ കുരുക്കില്‍നിന്ന്‍ രക്ഷപ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍, അത്‌ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു.

തന്‍റെ ഓരോ ശരീരകോശത്തേയും നിയന്ത്രിച്ച്‌, സ്വഭാവത്തെ നിയന്ത്രിച്ച്‌, ശ്വാസത്തേയും ചിന്തകളേയും വികാരങ്ങളേയും നിയന്ത്രിച്ച്‌ അവന്‍റെ സ്വത്വത്തിലേക്ക്‌ തന്നെ ഇറങ്ങിച്ചെല്ലുന്ന കര്‍മ്മബന്ധത്തിന്‍റെ ഈ കബളിപ്പിക്കല്‍, വഞ്ചിതനായ മനുഷ്യന്‍ അറിയുന്നില്ല. അവന്‍ ഏറ്റവും വിലമതിക്കുന്ന `സ്വാതന്ത്ര്യം എന്നത്‌ ജന്മാന്തരങ്ങളിലെ കര്‍മബന്ധങ്ങളുടെ സങ്കീര്‍ണമായ പ്രവൃത്തിയുടെ ഫലം മാത്രമാണ്‌ എന്ന്‍ ഒരു ദിവസം തിരിച്ചറിയുന്ന മനുഷ്യന്‍, പറഞ്ഞറിയിക്കാനാവാത്തവിധം നിരാശയില്‍ വീണുപോവുന്നു. അജ്ഞാനത്താലും ഉണര്‍വില്ലായ്‌മയാലും നട്ടം തിരിയുന്ന മനുഷ്യന്‍, താന്‍ അകപ്പെട്ടിരിക്കുന്ന കര്‍മബന്ധങ്ങളുടെ കുരുക്കില്‍നിന്ന്‍ രക്ഷപ്രാപിക്കാന്‍ ശ്രമിക്കുമ്പോള്‍, അത്‌ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു.

മനുഷ്യന്‍ ഭ്രാന്തമായി പിന്തുടരുന്ന സ്വാതന്ത്ര്യം എന്ന മായാസങ്കല്‍പത്തെ തകര്‍ത്തുകൊണ്ട്‌, കര്‍മബന്ധത്തിന്‍റെ നിബന്ധനകളെക്കുറിച്ചും അതിനുള്ള മറുമരുന്നുകളെക്കുറിച്ചും മനസ്സിലാക്കിത്തന്ന്‍, സദ്‌ഗുരു തന്‍റെ ആദ്ധ്യാത്മികചര്യകളുടെ ഒഴിയാത്ത കലവറ തുറന്ന്‍ കാട്ടുന്നു. പ്രവൃത്തിയില്‍നിന്ന്‍ മനോവൃത്തിയിലേക്ക്‌; ഭയത്തില്‍നിന്നും വിശ്വാസങ്ങളില്‍ നിന്നും ഉണര്‍വിലേക്ക്‌, അന്വേഷിയുടെ മോചനത്തിനുവേണ്ടി ഭാരതീയ ആദ്ധ്യാത്മിക ചിന്തയിലെ ജല്‍പനങ്ങളെ, പ്രസ്‌താവനകളെ, സദ്‌ഗുരു തിരുത്തിക്കുറിക്കുന്നു.

അന്വേഷി: സദ്‌ഗുരോ, കര്‍മബന്ധങ്ങള്‍ക്ക്‌ അതീതനാവാന്‍ എങ്ങിനെ സാധിക്കും? വ്യക്തിപരമായി പറഞ്ഞാല്‍ പ്രവര്‍ത്തിച്ചേ തീരൂ എന്നെനിക്ക്‌ നിര്‍ബന്ധമില്ല. ഒരു പ്രവൃത്തിയും ചെയ്യാതെ ഒഴുകി നടക്കാനാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.

സദ്‌ഗുരു: ഒരാളുടെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാത്‌കാരമാണെങ്കില്‍, പ്രവൃത്തി ചെയ്യുക എന്നത്‌ അര്‍ത്ഥമില്ലാതാകുന്നു. ഒരിക്കല്‍ പ്രവൃത്തിക്ക്‌ അര്‍ത്ഥമില്ലാതാവുമ്പോള്‍, സ്വന്തം പ്രതിഛായ എന്ന ചിന്തയ്ക്കും വലിയ സ്ഥാനമില്ല, എന്നാല്‍ ഇപ്പോഴത്തെ നിങ്ങളുടെ ചുറ്റുപാടില്‍ പ്രവൃത്തി ആവശ്യംതന്നെയാണ്‌. കര്‍മത്തിന്‌ അതീതമായ തലത്തിലേക്ക്‌ നിങ്ങള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടില്ല. പ്രവര്‍ത്തിക്കാതെ നിങ്ങള്‍ക്ക്‌ നില നില്‍ക്കാനാവില്ല. അതു കൊണ്ട് ‌ ഇപ്പോള്‍ ഏറ്റവും അനുയോജ്യമായ പ്രവൃത്തി എന്താണോ, അത്‌ നിങ്ങള്‍ ചെയ്യുക. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്‍റെ കൂടെയുള്ളവര്‍ക്കും എന്‍റെ ശിഷ്യന്മാര്‍ക്കുമായി കുറച്ചുകൂടി നല്ല കര്‍മങ്ങള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. സല്‍ക്കര്‍മം എന്ന ആശയം ഉദിക്കുന്നത്‌ ഗുരു പ്രയോജനപ്രദനല്ലാതാവുമ്പോഴോ മരണമടയുമ്പോഴോ ആണ്‌. നിങ്ങള്‍ക്ക്‌ മനസ്സിലാവുന്നുണ്ടോ?

അന്വേഷി: സദ്‌ഗുരോ, ഞാന്‍ കണ്ടിട്ടുള്ളതില്‍വച്ച്‌ ഏറ്റവും കൂര്‍മബുദ്ധിയും, തിളക്കമാര്‍ന്നതും, കറയറ്റതുമായ വ്യക്തിത്വത്തിന്‌ ഉടമയുമായ ഒരാള്‍ അങ്ങ്‌ മാത്രമാണ്‌.

അദ്ദേഹം യഥാര്‍ത്ഥ ഗുരുവാണെങ്കിലും കപടനായാലും, നിങ്ങള്‍ക്ക്‌ അദ്ദേഹത്തില്‍ അടിയുറച്ച വിശ്വാസമുള്ളതുകൊണ്ട്‌, ഒരിക്കലും അദ്ദേഹത്തെ വിട്ടുപോവുകയില്ല. ആ നിലയില്‍ എത്തുന്നതുവരെ സംശയങ്ങള്‍ സ്വാഭാവികമാണ്

സദ്‌ഗുരു: തിളക്കമാര്‍ന്നത്‌, കൂര്‍മബുദ്ധി, ഞാന്‍ സമ്മതിക്കുന്നു, എന്നാല്‍ കളങ്കമില്ലാത്തത്‌ എന്ന്‍ എങ്ങിനെ പറയാന്‍ കഴിയും, ഇതും പൊള്ളയല്ല എന്നെങ്ങിനെ പറയും? നിങ്ങളുടെ വിഹാരതലത്തില്‍നിന്ന്‍ അത്‌ ഒരിക്കലും അറിയാന്‍ കഴിയുകയില്ല. ചിലപ്പോഴൊക്കെ സംശയങ്ങള്‍ തോന്നാറില്ലേ? തീര്‍ച്ചയായും. അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ ഗുരുവില്‍ അത്രയധികം വിശ്വാസം ഉണ്ടായിരിക്കണം. അദ്ദേഹം യഥാര്‍ത്ഥ ഗുരുവാണെങ്കിലും കപടനായാലും, നിങ്ങള്‍ക്ക്‌ അദ്ദേഹത്തില്‍ അടിയുറച്ച വിശ്വാസമുള്ളതുകൊണ്ട്‌, ഒരിക്കലും അദ്ദേഹത്തെ വിട്ടുപോവുകയില്ല. ആ നിലയില്‍ എത്തുന്നതുവരെ സംശയങ്ങള്‍ സ്വാഭാവികമാണ്‌. ഗുരു കപടനാണെങ്കിലും അതറിയാന്‍ നിങ്ങള്‍ക്ക്‌ മാര്‍ഗങ്ങളൊന്നുമില്ല. വിധി നിര്‍ണയത്തിന്‌ നിങ്ങളുടെ അളവുകോലുകളൊന്നും ശരിയാവില്ല. ഒരാള്‍ യഥാര്‍ത്ഥ ഗുരുവാണോ കപടനാണോ എന്ന്‍ നിങ്ങള്‍ എങ്ങിനെ തീരുമാനിക്കും? ഒന്നുകില്‍ അയാളുമായി ഇണങ്ങിച്ചേരും, അല്ലെങ്കിലില്ല. അല്ലാതെ നിങ്ങള്‍ക്കൊരു തീരുമാനമെടുക്കാന്‍ കഴിയില്ല. അതുകൊണ്ടു മാത്രമാണ്‌ പല ഗോത്രങ്ങളും തഴച്ചുവളരുന്നത്‌.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *