सद्गुरु

അമ്പേഷി : ഗുരുദേവാ, അങ്ങ്‌ ഞങ്ങളോട്‌ പലവുരു പറഞ്ഞിട്ടുന്നുണ്ട് ‌, ഈ ജീവിതത്തിലെ കഷ്‌ടതകള്‍ക്കെല്ലാം കാരണം കഴിഞ്ഞ ജന്മങ്ങളിലെ കര്‍മഫലമാണ്‌ എന്ന്‍. ഏതു തരത്തിലുള്ള കര്‍മങ്ങള്‍ ഇന്ന്‍ ചെയ്‌താല്‍ വരും ജന്മങ്ങളിലെ തിക്താനുഭവങ്ങള്‍ ഒഴിവാക്കാം?

സദ്‌ഗുരു : നിങ്ങള്‍ ഒരു പൂവിനരികില്‍ നില്‍ക്കുമ്പോള്‍ അതിന്‍റെ മണം നിങ്ങള്‍ക്ക്‌ കിട്ടും, എന്നാല്‍ ഒരിക്കലും പൂവായി മാറാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല. നിങ്ങള്‍ക്കൊരു പൂവായി മാറണമെങ്കില്‍ നിങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്‌. എന്‍റെ മകള്‍ക്ക്‌ ജ്ഞാനോദയം ലഭിക്കണമെങ്കില്‍പ്പോലും, അത്‌ അവളുടെ സ്വന്തം ശ്രമങ്ങളില്‍കൂടി മാത്രമേ സംഭവിക്കൂ. എന്നാല്‍ ഇവിടെ ഈ ഊര്‍ജമണ്ഡലത്തിലെത്തിച്ചേരാന്‍ കഴിഞ്ഞത്‌ അവളുടെ നല്ല കര്‍മമാണ്‌. അവള്‍ ധ്യാനത്തില്‍ തല്‍പ്പരയല്ലെങ്കില്‍പ്പോലും ഇത്‌ ഒരു അവസരമാണ്‌, എന്നാല്‍ അവള്‍ക്ക്‌ ആദ്ധ്യാത്മികതയില്‍ താല്‍പ്പര്യമുണ്ടാവണമെന്നില്ല. അത്‌ നമ്മള്‍ അവള്‍ക്ക്‌ വിടാം. മറ്റൊരാള്‍ക്ക്‌ അത്‌ തീരുമാനിക്കാനാവില്ല. അവള്‍ ആരെന്നും, അവളുടെ ഗുണഗണങ്ങള്‍ എന്താണെന്നും, അവളുടെ കര്‍മബന്ധങ്ങള്‍ എന്താണെന്നും നിങ്ങള്‍ക്കറിയില്ല. അതിലേക്ക്‌ കൂടുതല്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

നിങ്ങള്‍ ഒരു പൂവിനരികില്‍ നില്‍ക്കുമ്പോള്‍ അതിന്‍റെ മണം നിങ്ങള്‍ക്ക്‌ കിട്ടും, എന്നാല്‍ ഒരിക്കലും പൂവായി മാറാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല

ഒരാളുടെ ഇപ്പോഴത്തെ സ്ഥിതിവെച്ച്‌ അയാളെ നോക്കിക്കാണാന്‍ ശ്രമിക്കാതിരിക്കുക. എല്ലാവരുടെയും പിറകില്‍ അത്രയധികം കര്‍മപാശങ്ങള്‍ ഉണ്ട്. അത്‌ അനുകൂലമാകാം, പ്രതികൂലമാകാം. നിങ്ങള്‍ക്ക്‌ അതിനുള്ള വിവേചനവും സൂക്ഷ്‌മ വീക്ഷണത്തിനുള്ള കഴിവുമുണ്ടെങ്കില്‍, ഒരാളെ നോക്കുമ്പോള്‍തന്നെ അയാളുടെ പൂര്‍വ ജന്മങ്ങളിലെ കര്‍മ്മങ്ങളെക്കുറിച്ച്‌ പെട്ടെന്ന്‍ മനസ്സിലാക്കാന്‍ കഴിയും. അപ്പോള്‍ മാത്രമേ ആളുകളുടെ യഥാര്‍ത്ഥ ചിത്രം നിങ്ങള്‍ക്കറിയാന്‍ കഴിയൂ.

ധ്യാനം മാത്രമാണ്‌ ഇത്തരത്തിലുള്ള സൂക്ഷ്‌മദര്‍ശനത്തിനുള്ള എളുപ്പ മാര്‍ഗം. എന്നാല്‍ പലര്‍ക്കും തങ്ങളുടെ കര്‍മങ്ങള്‍ മൂലമോ, ശാരീരികമോ, മാനസികമോ ആയ പോരായ്‌മകള്‍ മൂലമോ ധ്യാനം സാധിക്കാതെ വരുന്നു. യോഗ ക്രിയകള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ സ്‌പര്‍ശനബോധമുള്ളവരായിത്തീരുന്നു. ഒരാളെ സ്‌പര്‍ശിക്കുന്ന മാത്രയില്‍ അയാളുടെ നൂറു ജന്മങ്ങളിലെ കാര്യങ്ങളും കര്‍മബന്ധങ്ങളും നിങ്ങള്‍ക്ക്‌ അറിയാന്‍ കഴിയും. അയാള്‍ എവിടെ ജനിച്ചു എന്നും എവിടെയാണ്‌ വളര്‍ന്നത്‌ എന്നും അത്താഴത്തിന്‌ അയാള്‍ എന്താണ്‌ കഴിച്ചതെന്നും നിങ്ങള്‍ അറിയുകയില്ലെങ്കിലും, അയാളുടെ കര്‍മബന്ധത്തിന്‍റെ സ്വാഭാവിക രൂപം നിങ്ങള്‍ക്കറിയാന്‍ കഴിയും.

ഒരാളെ സ്‌പര്‍ശിക്കുന്ന മാത്രയില്‍ അയാളുടെ നൂറു ജന്മങ്ങളിലെ കാര്യങ്ങളും കര്‍മബന്ധങ്ങളും നിങ്ങള്‍ക്ക്‌ അറിയാന്‍ കഴിയും.

ഇത്‌ ഊഹാപോഹമോ, മതിഭ്രമമോ അല്ല. നേരില്‍ കാണുന്നതുപോലെ അത്‌ വ്യക്തമായിരിക്കും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയും, മനുഷ്യരെ കൈകാര്യം ചെയ്യുന്നതും എല്ലാം പക്വതയോടെ മാത്രമായിരിക്കും. അവരെ നോക്കുമ്പോള്‍തന്നെ, ഇപ്പോഴത്തെ രൂപമെന്തായിരുന്നാലും, ഈ നിമിഷത്തില്‍ അവര്‍ക്ക്‌ എന്താണ്‌ വേണ്ടതെന്ന്‍ നിങ്ങള്‍ക്ക്‌ മനസ്സിലാവും. ഈ നിമിഷത്തില്‍ അയാള്‍ക്ക്‌ എന്താണ്‌ ആവശ്യമെന്ന്‍. അയാള്‍ക്കുപോലും അറിയില്ല, കാരണം അയാള്‍ ഇപ്പോള്‍ എന്താണെന്ന്‍ മാത്രമേ അയാള്‍ക്കറിയൂ. കഴിഞ്ഞ ജന്മങ്ങളില്‍ അയാള്‍ എന്തായിരുന്നു എന്ന്‍ അയാള്‍ക്കറിയില്ല, എന്നാല്‍ നിങ്ങള്‍ക്കതറിയാന്‍ കഴിയും. ചിന്തകള്‍ക്കതീതമായ ഒരു പക്വതയോടെ അത്‌ കൈകാര്യംചെയ്യാന്‍ നിങ്ങള്‍ക്ക്‌ കഴിയും. ഇത്തരത്തിലുള്ള ഉള്‍ക്കാഴ്‌ച ലഭിക്കാന്‍ നിങ്ങള്‍ അതിനായി ശ്രമിച്ചാല്‍ മാത്രമേ സാധിക്കൂ, മറ്റൊരു മാര്‍ഗവും ഇല്ല.

https://static.pexels.com/photos/4825/red-love-romantic-flowers.jpg