Main Centers
International Centers
India
USA
Wisdom
FILTERS:
SORT BY:
കർമം എന്നാൽ അർത്ഥമാക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ സ്രഷ്ടാവ് നിങ്ങളാണ് എന്നാണ്.
മനുഷ്യർ സ്വയം വളരെ പെരുപ്പിച്ചു കാണുന്നു. ഇവിടെ സംഭവിക്കുന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് നമ്മൾ.
ലോകം നിങ്ങൾക്കുനേരെ എന്ത് എറിയുന്നുവെന്നതു നിങ്ങൾക്കു നിയന്ത്രിക്കാനാകില്ല. പക്ഷേ അതിൽനിന്ന് നിങ്ങളെന്തു നിർമ്മിക്കുന്നു എന്നത് നൂറു ശതമാനവും നിങ്ങളുടെ കൈകളിലാണ്. ശ്രീരാമൻ ഇതിന്റെ ഒരു പ്രതീകമാണ്.
ലോകത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന്, അറിവല്ല പ്രധാന ഘടകം, മറിച്ച് ധാരണയുടെ വ്യക്തതയാണ്.
മറ്റെല്ലാ ജീവജാലങ്ങളും ഭൂമാതാവിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. നമ്മൾ മനുഷ്യർ മാത്രമാണ് മാറേണ്ടത്.
നിങ്ങളുടെ ജീവിതാനുഭവം, നിങ്ങൾക്കു ചുറ്റും ആരാണെന്നതിനെയോ എന്താണെന്നതിനെയോ ആശ്രയിച്ചല്ല, മറിച്ച് നിങ്ങളെങ്ങനെയാണ് എന്നതിനനുസരിച്ചാണ്.
ഈ ലോകത്തിനായി നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം സന്തോഷവും പരമാനന്ദവും നിറഞ്ഞ ഒരു മനുഷ്യനാവുക എന്നതാണ്.
ദുരിതത്തെക്കുറിച്ചുള്ള ഭയത്തെ മറികടക്കുമ്പോൾ, സ്വാഭാവികമായും നിങ്ങൾ ജീവിതത്തെ പൂർണ്ണമായും പര്യവേക്ഷണം ചെയ്യും.
പാതയിൽ മുന്നേറുന്നതിന്, നിങ്ങളെവിടേക്കാണ് പോകുന്നത് എന്നതിൽ മാത്രമായിരിക്കണം നിങ്ങളുടെ ശ്രദ്ധ, അല്ലാതെ നിങ്ങളെവിടെനിന്നും വന്നു എന്നതിൽ ആകരുത്.
നിങ്ങൾക്കു വിജയം വേണമെങ്കിൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങൾ അതിനു തടസ്സമല്ലെന്ന് ഉറപ്പാക്കുകയാണ്.
നിങ്ങൾക്കറിയാത്ത ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾ അനുമാനങ്ങൾ ഉണ്ടാക്കുന്നത് അജ്ഞതയിൽ തന്നെ തുടരാനുള്ള ഒരു ഉറച്ച വഴിയാണ്.
ഒരു മനുഷ്യനാവുകയെന്നാൽ എല്ലാ ജീവജാലങ്ങളെയും ആർദ്രമായി നോക്കാൻ കഴിയുക എന്നാണ്.